Skip to content
November 19, 2026
⌕

യുജിസി നെറ്റ് ഓൺലൈൻ പരീക്ഷാ പരിശീലനം; 40 ദിവസത്തെ കോഴ്സ് ഒക്ടോബറിൽ | UGC NET training

October 5, 2026
Share this post to
UGC NET training

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ 40 ദിവസത്തെ യു.ജി.സി നെറ്റ് ഓൺലൈൻ പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു (UGC NET training).

പരിശീലന പരിപാടി ഒക്ടോബറിൽ ആരംഭിക്കും. യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം.

പരിശീലനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താൽപര്യമുള്ളവർ 0484-2464498, 9496108097, 9895267048 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Story Summary:
A 40-day online training programme for the UGC NET examination will be conducted by the University Employment Information and Guidance Bureau at Sree Sankaracharya University of Sanskrit, Kalady. The training programme will begin in October.

Get more updates from Pudukad News on Google