പുതിയ ബ്രാൻഡ് ഐഡന്റിറ്റിയുമായി ഐസിഐസിഐ ലൈഫ്; ‘ഹർ കൽ ആസാൻ’ പുതിയ ടാഗ്ലൈൻ | ICICI Life Insurance
കൊച്ചി: ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന കമ്പനി ഇനി ഐസിഐസിഐ ലൈഫ് ഇൻഷുറൻസ് ലിമിറ്റഡ് എന്ന പുതിയ പേരിലും ബ്രാൻഡ് ഐഡന്റിറ്റിയിലും പ്രവർത്തിക്കും (ICICI Life Insurance). ‘ഹർ കൽ ആസാൻ’ എന്ന പുതിയ ടാഗ്ലൈനും കമ്പനി അവതരിപ്പിച്ചു.
ഇന്ത്യക്കാരുടെ ജീവിതത്തിൽ ഐസിഐസിഐ എന്ന പേര് വിശ്വാസം, സാമ്പത്തിക കരുത്ത്, സാമ്പത്തിക സൗകര്യപ്രാപ്തി എന്നിവയുടെ പ്രതീകമായി മാറിയിട്ടുണ്ടെന്ന് ഐസിഐസിഐ ലൈഫ് ഇൻഷുറൻസിന്റെ മാർക്കറ്റിങ്, ഡിജിറ്റൽ, ബാങ്ക് അഷ്വറൻസ് വിഭാഗം മേധാവി ശ്രീനിവാസ് ബാലസുബ്രഹ്മണ്യൻ പറഞ്ഞു.
കഴിഞ്ഞ 25 വർഷത്തിനിടെ 20 കോടിയിലധികം ഇന്ത്യക്കാരുടെ സ്വപ്നങ്ങൾക്കും ഭാവി സുരക്ഷയ്ക്കും പിന്തുണ നൽകാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കൊപ്പം ജനങ്ങളുടെ പ്രതീക്ഷകളിലും ജീവിതാഭിലാഷങ്ങളിലും ഉണ്ടായ മാറ്റങ്ങൾക്കൊപ്പം മുന്നേറാനും ഈ കാലയളവിൽ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ബ്രാൻഡ് ഐഡന്റിറ്റി പേരുമാറ്റത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ഉപഭോക്താക്കളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്ന അനുഭവം കൂടുതൽ ലളിതവും സുതാര്യവും വഴക്കമുള്ളതുമാക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കമ്പനി അറിയിച്ചു.
25 വർഷത്തെ പ്രവർത്തനത്തിലൂടെ നേടിയ അടിത്തറ കൂടുതൽ ശക്തിപ്പെടുത്തി ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്ക് അനുയോജ്യമായ സേവനങ്ങൾ നൽകുകയാണ് ലക്ഷ്യം. ഇൻഷുറൻസ് മേഖലയിൽ പുതിയ നിലവാരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം 2047ഓടെ എല്ലാവർക്കും ഇൻഷുറൻസ് എന്ന ദേശീയ ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങളിലും സജീവമായി പങ്കാളിയാകുമെന്ന് കമ്പനി വ്യക്തമാക്കി.
പുതിയ ബ്രാൻഡ് പ്രോമിസിന്റെ ഭാഗമായി ലൈഫ് ഇൻഷുറൻസിനെ പ്രതികൂല സാഹചര്യങ്ങളിൽനിന്നുള്ള സാമ്പത്തിക സംരക്ഷണമായി മാത്രം അവതരിപ്പിക്കുന്ന സമീപനത്തിൽ മാറ്റം വരുത്താനും കമ്പനി ലക്ഷ്യമിടുന്നു. പകരം, ഭാവിയെക്കുറിച്ച് കൂടുതൽ വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും എളുപ്പത്തിലും സൗകര്യപ്രദമായും തീരുമാനങ്ങളെടുക്കാൻ ആളുകളെ പ്രാപ്തരാക്കുന്ന രീതിയിൽ ഇൻഷുറൻസിനെക്കുറിച്ചുള്ള ആശയവിനിമയം മാറ്റുകയാണ് ലക്ഷ്യം.
ഉപഭോക്താക്കൾ ഉൾപ്പെടെയുള്ള എല്ലാ പങ്കാളികൾക്കും കൂടുതൽ ലളിതവും സൗകര്യപ്രദവുമായ അനുഭവം ഉറപ്പാക്കുക എന്നതാണ് ‘ഹർ കൽ ആസാൻ’ എന്ന പുതിയ ബ്രാൻഡ് ആശയത്തിലൂടെ കമ്പനി മുന്നോട്ടുവയ്ക്കുന്നത്.
Story Summary:
ICICI Prudential Life Insurance has announced a new brand identity as ICICI Life Insurance Limited, along with the new tagline ‘Har Kal Aasaan’. The company says the rebranding aims to make life insurance simpler, more transparent and flexible while supporting India’s goal of insurance for all by 2047.




