Skip to content
November 19, 2026
⌕

ഡബ്ലിയു.എം.സി. ദുബായ് പ്രൊവിൻസിന്റെ ‘അർപ്പോ 2026’ ഓണാഘോഷത്തിന് സമാപനം

October 5, 2026
Share this post to

ദുബായ്: വേൾഡ് മലയാളി കൗൺസിൽ (WMC) ദുബായ് പ്രൊവിൻസ് സംഘടിപ്പിച്ച ‘അർപ്പോ 2026’ ഓണാഘോഷ പരിപാടികൾ വർണ്ണാഭമായ ചടങ്ങുകളോടെ സമാപിച്ചു. പ്രശസ്ത ചലച്ചിത്ര താരം ജ്യോതി ലക്ഷ്മി, ഐ.എ.എസ്. ശ്രീനിവാസൻ, ഹരികുമാർ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.

ദുബായ് പ്രൊവിൻസ് പ്രസിഡന്റ് ലാൽ ഭാസ്‌കറിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ചെയർമാൻ വി.എസ്. ബിജുകുമാർ, സെക്രട്ടറി ബേബി വർഗീസ്, ട്രഷറർ സുധീർ പൊയ്യാരാ, വി.പി. അഡ്മിൻ അഡ്വ. ഹാഷിക് തൈക്കണ്ടി, ജനറൽ കൺവീനർ അനീഷ് ബാദ്ഷാ, പ്രോഗ്രാം ഡയറക്ടർ ലക്ഷ്മി ലാൽ എന്നിവർ നേതൃത്വം നൽകി.

6f25564d-41f4-4601-9fef-a1d5402a6d83

ഡബ്ലിയു.എം.സി. ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, പ്രസിഡന്റ് ബേബി മാത്യു സോമതീരം, സെക്രട്ടറി ജനറൽ മൂസ കോയ, അംബാസിഡർ ജോണി കുരുവിള, വി.പി. ഓർഗനൈസേഷൻ ചാൾസ് പോൾ, സി.യു. മത്തായി,

ഷാഹുൽ ഹമീദ്, എസ്തർ ഐസക്, സി.എ. ബിജു എന്നിവരും മിഡിൽ ഈസ്റ്റ് ചെയർമാൻ സന്തോഷ് കേട്ടത്ത്, പ്രസിഡന്റ് വിനേഷ് മോഹൻ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, വി.പി. അഡ്മിൻ തോമസ് ജോസഫ്,

വൈസ് ചെയർപേഴ്‌സൺ റാണി സുധീർ, ദുബായ് വനിതാ വിഭാഗം ഭാരവാഹികളായ ആശ ചാൾസ് (പ്രസിഡന്റ്), അനീറ്റ ജൂഡിൻ (സെക്രട്ടറി), മേരാ ബേബി (ട്രഷറർ) തുടങ്ങിയവരും ചടങ്ങിൽ ആശംസകൾ നേർന്നു.

വിവിധ കലാപരിപാടികൾ കൊണ്ട് ശ്രദ്ധേയമായ ആഘോഷത്തിന് ‘നാഗവല്ലി’ എന്ന സ്കിറ്റ് പ്രത്യേക ആവേശം പകർന്നു. കൂടാതെ ഗാനമേള, ഫാഷൻ ഷോ, വഞ്ചിക്കാട്ട്, കൊട്ടിപ്പാട്ട്, ഡാൻസ്, കുട്ടികളുടെ കായിക-കലാ മത്സരങ്ങൾ, ഡി.ജെ. ഷോ എന്നിവയും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.

Get more updates from Pudukad News on Google