
പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ദുബായിലേക്ക് വിനോദസഞ്ചാരികളുടെ വൻ ഒഴുക്ക്. ആറ് ദിവസത്തിനുള്ളിൽ 13.7 ലക്ഷം യാത്രക്കാരാണ് ദുബായ് വഴി കടന്നുപോയതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (GDRFA) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ഡിസംബർ 29 മുതൽ ജനുവരി 3 വരെയുള്ള കാലയളവിലാണ് ഈ റെക്കോർഡ് തിരക്ക് അനുഭവപ്പെട്ടത്. ഇതിൽ ഭൂരിഭാഗം പേരും ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് എത്തിയത്. ഏകദേശം 12,72,246 യാത്രക്കാരാണ് വിമാനമാർഗ്ഗം എത്തിയത്. ഇതിനുപുറമെ ഹത്ത ഉൾപ്പെടെയുള്ള കര അതിർത്തികൾ വഴി 77,059 പേരും സമുദ്രമാർഗ്ഗം 21,135 പേരും ഈ ദിവസങ്ങളിൽ ദുബായിലെത്തി.
Also Read: കുവൈത്തിലെ ജയിൽ കെട്ടിടത്തിൽ തീപിടിത്തം; നിരവധി പേർക്ക് പരിക്ക്
വൻ തിരക്ക് അനുഭവപ്പെട്ടെങ്കിലും സ്മാർട്ട് ഗേറ്റുകൾ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ യാത്രക്കാർക്ക് സുഗമമായ യാത്രാനുഭവം ഒരുക്കാൻ അധികൃതർക്ക് സാധിച്ചു. ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ ഇടപെടലും മുൻകൂർ തയ്യാറെടുപ്പുകളുമാണ് ഇത്രയും വലിയ ജനത്തിരക്കിനെ ലഘൂകരിക്കാൻ സഹായിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഏത് വലിയ തിരക്കിനെയും നേരിടാനുള്ള ദുബായിയുടെ സജ്ജീകരണങ്ങളുടെ തെളിവാണ് ഈ പുതിയ കണക്കുകൾ.
The post ലോകം ദുബായിലേക്ക് ഒഴുകി! ആറ് ദിവസത്തിനിടെ എത്തിയത് 13.7 ലക്ഷം യാത്രക്കാർ; റെക്കോർഡ് നേട്ടത്തിൽ ദുബായ് appeared first on Express Kerala.



