Skip to content
November 19, 2026
⌕

ഹോർമുസിൽ പനാമ പതാകയുള്ള കപ്പലിന് നേരെ ആക്രമണം; 11 ഇന്ത്യക്കാർക്ക് പരിക്ക് | MT On Peace Hormuz attack

October 6, 2026
Share this post to
 Strait of Hormuz Indian Ships

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച പനാമ പതാകയുള്ള വാണിജ്യ കപ്പലിന് നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് 11 ഇന്ത്യക്കാർ ഉൾപ്പെടെ 12 ജീവനക്കാർക്ക് പരിക്കേറ്റു. ഒമാൻ തീരത്തിന് സമീപം ചൊവ്വാഴ്ചയാണ് MT On Peace എന്ന കപ്പലിന് നേരെ പ്രോജക്ടൈൽ പതിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കപ്പലിൽ 19 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവരിൽ 17 പേർ ഇന്ത്യക്കാരാണ്. ആക്രമണത്തിൽ പരിക്കേറ്റ 12 പേരിൽ 11 പേരും ഇന്ത്യൻ പൗരന്മാരാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേഖലയിലെ കപ്പൽഗതാഗതത്തിന് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ ഇന്ത്യയ്ക്ക് കടുത്ത ആശങ്കയുണ്ടാക്കുന്നതായും മന്ത്രാലയം പ്രതികരിച്ചു. (MT On Peace Hormuz attack)

ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. സമാധാനത്തിന്റെയും മേഖലയിലെ സ്ഥിരതയുടെയും താൽപ്പര്യം മുൻനിർത്തി ഇത്തരം ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. വാണിജ്യ കപ്പലുകൾക്കും നാവികർക്കും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള നാവിഗേഷനും വ്യാപാരവും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഒമാൻ അധികൃതരുടെ സഹായത്തോടെ കപ്പലിലെ നാവികരെ ഒഴിപ്പിച്ചു. പരിക്കേറ്റ ജീവനക്കാരെ ഒമാനിലെ ഖസബിലേക്ക് മാറ്റി ചികിത്സ നൽകിവരികയാണ്. രക്ഷാപ്രവർത്തനത്തിലും തുടർനടപടികളിലും സഹായം നൽകിയ ഒമാൻ അധികൃതർക്ക് ഇന്ത്യ നന്ദി അറിയിച്ചു. ഹോർമുസ് കടലിടുക്ക് ആഗോള എണ്ണവ്യാപാരത്തിന്റെയും കപ്പൽഗതാഗതത്തിന്റെയും പ്രധാന പാതകളിലൊന്നാണ്. മേഖലയിലെ സംഘർഷങ്ങൾക്കിടെ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർത്തുന്നതിനിടെയാണ് പുതിയ സംഭവം.

Summary: Eleven Indian crew members were injured after the Panama-flagged commercial vessel MT On Peace was struck by a projectile while transiting the Strait of Hormuz. India strongly condemned the attack and said the injured sailors were evacuated to Khasab, Oman, with assistance from Omani authorities.

Get more updates from Pudukad News on Google