കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള വാഗ്ദാനങ്ങൾ വെറും പ്രഖ്യാപനങ്ങളായി ഒതുങ്ങരുത്: COP31 ഉച്ചകോടിക്ക് മുന്നോടിയായി വികസിത രാജ്യങ്ങളുടെ അടിയന്തര ഇടപെടലും പാരിസ് കരാറിലെ പ്രതിജ്ഞാബദ്ധതകളും ആവശ്യപ്പെട്ട് ഇന്ത്യ; ഫിജിയിലെ പ്രീ-കോപ് സമ്മേളനത്തിൽ അന്റാലിയ ഉച്ചകോടിയുടെ കൃത്യമായ മുൻഗണനകൾ വ്യക്തമാക്കി കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്
ഡല്‍ഹി: വരാനിരിക്കുന്ന കോപ്31 കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായി നിലവിലെ കാലാവസ്ഥാ പ്രതിജ്ഞാബദ്ധതകള്‍ കൃത്യമായി പാലിക്കാനും പാരിസ് ഉടമ്പടിയുടെ നടത്തിപ്പ് വേഗത്തിലാക്കാനും ആഹ്വാനം ചെയ്ത് ഇന്ത്യ.
ഫിജിയില്‍ ഓസ്‌ട്രേലിയ, ഫിജി, തുവാളു എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന യു.എന്‍.എഫ്.സി.സി.സി പ്രീ-കോപ്31 യോഗത്തിന്റെ പ്ലീനറി സെഷനില്‍ സംസാരിക്കവെയാണ് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദര്‍ യാദവ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
പുതിയ പ്രഖ്യാപനങ്ങളിലോ ലക്ഷ്യങ്ങളിലോ മാത്രം ഒതുങ്ങാതെ, വികസ്വര രാജ്യങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങളും സാമ്പത്തിക പിന്തുണയും എത്തിക്കുന്നതിലൂടെയും പ്രായോഗിക പരിഹാരങ്ങള്‍ നടപ്പിലാക്കുന്നതിലൂടെയുമാണ് നവംബറില്‍ തുര്‍ക്കിയിലെ അന്റാലിയയില്‍ നടക്കാനിരിക്കുന്ന കോപ്31 ഉച്ചകോടിയുടെ വിജയം വിലയിരുത്തപ്പെടേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോള താപനില വര്‍ദ്ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ ശാസ്ത്രീയ അറിവുകളും വിഭവങ്ങളും ജനങ്ങളിലേക്ക് എത്തിക്കണമെന്നും, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്ന ജനവിഭാഗങ്ങള്‍ക്ക് കൃത്യമായ പിന്തുണ ഉറപ്പാക്കണമെന്നും ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ച ഭൂപേന്ദര്‍ യാദവ് കൂട്ടിച്ചേര്‍ത്തു.




