Skip to content
November 19, 2026
⌕

രാജ്യത്ത് ആദ്യം: സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു, ചെയർമാൻ മുഖ്യമന്ത്രി | Kerala Government

October 7, 2026
Share this post to
Kerala Government

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യവും ദീർഘായുസ്സും ഒന്നിച്ച് ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കുന്നതിനായി ഉന്നതതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി ചെയർമാനും ആരോഗ്യ മന്ത്രി വൈസ് ചെയർമാനുമായി ‘കേരള ഹോളിസ്റ്റിക് മോഡൽ ഫോർ ഹെൽത്ത്, വെൽനസ് ആൻഡ് ലോങ്ജിവിറ്റി ടാസ്‌ക് ഫോഴ്‌സ്’ എന്ന പേരിൽ രൂപീകരിച്ച സമിതിയിൽ ആരോഗ്യ രംഗത്തെ പ്രമുഖ വിദഗ്ധരും അംഗങ്ങളായിരിക്കും.(Kerala Government Forms High Level Task Force For Health Wellness And Longevity)

രോഗങ്ങൾ തടയുന്നതിനും തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കി ആരോഗ്യകരമായ വാർദ്ധക്യം ലക്ഷ്യമിട്ടും ഒരു സംസ്ഥാനം ഇത്തരത്തിൽ സമഗ്ര പദ്ധതി നടപ്പാക്കുന്നത് രാജ്യത്ത് ആദ്യമായാണ്. രോഗങ്ങൾ, വർദ്ധിച്ചുവരുന്ന പ്രായം, സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ സൗകര്യങ്ങൾ എന്നിവ സമിതി വിശദമായി പരിശോധിക്കും. ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം ആയുർവേദം ഉൾപ്പെടെയുള്ള പരമ്പരാഗത ചികിത്സാ രീതികളെയും ആരോഗ്യ സംരക്ഷണത്തിനായി ഏകോപിപ്പിക്കും.

ആരോഗ്യ വിവരങ്ങൾ സുരക്ഷിതമായി ഒരുകുടക്കീഴിൽ കൊണ്ടുവരുന്നതിനായി ആധുനിക ഡിജിറ്റൽ സംവിധാനം സജ്ജമാക്കും. ആദ്യ യോഗം ചേർന്ന് രണ്ട് മാസത്തിനകം സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. രണ്ടോ മൂന്നോ പൈലറ്റ് പദ്ധതികൾ, മൂന്ന് വർഷത്തേക്കുള്ള ഘട്ടംഘട്ടമായ കർമ്മപദ്ധതി, ധനസമാഹരണം, ഉത്തരവാദിത്തങ്ങൾ എന്നിവ റിപ്പോർട്ടിൽ വ്യക്തമാക്കും. സംസ്ഥാനത്ത് മുതിർന്ന പൗരന്മാരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യം മുൻനിർത്തി അവർക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചതിന്റെ തുടർച്ചയായാണ് ഈ ടാസ്‌ക് ഫോഴ്‌സ് രൂപീകരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Story Summary

The Kerala government has formed a high-level task force chaired by the Chief Minister to develop a holistic health model for longevity and wellness. The task force will combine modern and traditional medicine, integrate digital health records, and submit its actionable plan within two months.

Get more updates from Pudukad News on Google