തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാർട്ടി സർക്കാർ : പഞ്ചാബിൽ നടന്നത് വൻ അട്ടിമറിയെന്ന് സുപ്രീം കോടതി.വീണ്ടും നടക്കുന്ന തെരഞ്ഞെടുപ്പ് ഹൈക്കോടതി നിയോഗിക്കുന്ന നിരീക്ഷണ സമിതിയുടെ മേൽനോട്ടത്തിലാവണം
ഡൽഹി : ആം ആദ്മി പാർട്ടി അധികാരത്തിലുള്ള പഞ്ചാബിൽ തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സുപ്രീംകോടതി കണ്ടെത്തൽ. പട്യാല മുനിസിപ്പൽ കോർപ്പറേഷനിലെ 28 വാർഡുകൾ, മോഗ ജില്ലയിലെ ബാഗാപുരാന മുനിസിപ്പൽ കൗൺസിലിലെ 15 വാർഡുകൾ, ധർമ്മകോട് മുനിസിപ്പൽ കൗൺസിലിലെ 7 വാർഡുകൾ എന്നിവിടങ്ങളിലാണ് അട്ടിമറി നടന്നെന്ന് കണ്ടെത്തിയത്.
ഇവിടങ്ങളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ സുപ്രീംകോടതി ഉത്തരവിട്ടു. നാമനിർദേശ പത്രിക സമർപ്പിക്കുന്നത് തടയൽ, സ്ഥാനാർഥികളെ ശാരീരികമായി ആക്രമിക്കൽ, നാമനിർദേശ പത്രികകൾ തട്ടിയെടുക്കൽ തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് കേസിൽ ഉയർന്നത്.
വീണ്ടും നടക്കുന്ന തെരഞ്ഞെടുപ്പ് ഹൈക്കോടതി നിയോഗിക്കുന്ന നിരീക്ഷണ സമിതിയുടെ മേൽനോട്ടത്തിലായിരിക്കും. സുപ്രീം കോടതി കണ്ടെത്തൽ ഭഗവന്ത് മാൻ സർക്കാരിന് തിരിച്ചടിയാണ്.
Get more updates from Pudukad News on Google




