Skip to content
November 20, 2026
⌕

നിസാരമല്ലാ മൂത്ര തടസം

October 8, 2026
Share this post to

മൂത്രസഞ്ചിയിൽ നിന്നോ വൃക്കകളിൽ നിന്നോ മൂത്രം പുറത്തേക്ക് പോകാതെ തടസ്സപ്പെടുന്ന മെഡിക്കൽ അവസ്ഥയാണ് മൂത്രതടസ്സം.

പ്രധാന ലക്ഷണങ്ങൾ

• മൂത്രമൊഴിക്കുമ്പോൾ ബുദ്ധിമുട്ടും വേദനയും.

• മൂത്രത്തിന്റെ ശക്തിയും അളവും കുറയുക.

• അടിക്കടി മൂത്രമൊഴിക്കണമെന്ന് തോന്നുക.

• അടിവയറ്റിലോ പുറകുവശത്തോ പാർശ്വങ്ങളിലോ ഉള്ള വേദന .

 കാരണങ്ങൾ

• പ്രോസ്റ്റേറ്റ് വീക്കം: 50 വയസ്സിനു മുകളിലുള്ള പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകുന്നത് മൂലം ഇത് സംഭവിക്കാം.

• വൃക്കയിലെ കല്ലുകൾ: മൂത്രനാളിയിൽ കല്ലുകൾ തടസ്സമുണ്ടാക്കാം.

• മൂത്രനാളിയിലെ ചുരുക്കം: പരിക്കുകൾ അല്ലെങ്കിൽ അണുബാധകൾ മൂലം മൂത്രനാളി ചുരുങ്ങാം.

• അണുബാധകൾ: മൂത്രനാളിയിലുള്ള അണുബാധകളും മുഴകളും തടസ്സത്തിന് കാരണമാകാം.

Get more updates from Pudukad News on Google