
തിരുവനന്തപുരം: വിവാഹദിനത്തിൽ വരൻ ബൈക്കപകടത്തിൽ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് പുലർച്ചെയുണ്ടായ അപകടം രാഗേഷിന്റെ ജീവനെടുത്തത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ ശ്രീകാര്യത്തിന് സമീപം പാങ്ങപ്പാറ മാങ്കുഴിയിലായിരുന്നു അപകടം. രാഗേഷ് സഞ്ചരിച്ചിരുന്ന ബൈക്കും കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
The post വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി; സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം appeared first on Express Kerala.



