Skip to content
November 19, 2026
⌕

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

October 8, 2026
Share this post to

വാടാനപ്പള്ളി ബീച്ചിൽ അയൽവാസിയുടെ വീടിനടുത്ത് മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് നിഗമനം. പോസ്‌റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകമെന്ന നിഗമനത്തിൽ എത്തിയത്. ബീച്ച് ഫസൽ നഗർ പടിഞ്ഞാറ് രായമരക്കാർ വീട്ടിൽ മുഹമ്മദലിയുടെ മകൻ അബ്‌ദുൽ 40 സലാമാണ് (40) ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

പരിസരത്തെ പറമ്പിൽ അടിവസ്ത്രം മാത്രം ധരിച്ച് കമിഴ്ന്നു കിടക്കുന്ന നിലയിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്.

മൽപിടിത്തത്തിന്റെയും മർദനം ഏറ്റതിന്റെയും പാടുകൾ ശരീരത്തിലുണ്ട്. വലതു കണ്ണിൽ നിന്നും മൂക്കിൽ നിന്നും രക്തം ഒലിച്ച് കട്ടപിടിച്ച നിലയിലായിരുന്നു. സമീപത്തെ ഭാഗികമായി തകർന്ന വീട്ടിൽനിന്ന് മരിച്ചയാളുടെ മുണ്ടും തുണിയിൽ കെട്ടിയ നിലയിൽ കല്ലും പോലീസ് കണ്ടെടുത്തു. പോലീസ് നായ അയൽവാസിയുടെ വീട്ടിലേക്കും തുടർന്ന് കുറച്ചകലെയുള്ള പാലം വരെയും പോയി.

പോലീസ് ചോദ്യം ചെയ്യാൻ കസ്‌റ്റഡിയിൽ എടുത്തവരിൽ 18 വയസ്സിന് താഴെയുള്ളവരുമുണ്ടെന്നാണ് വിവരം. സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികളാണ് കൊലപാതകത്തിനു കാരണമായത്

എന്ന് കരുതുന്നു. മരിച്ച അബ്ദു‌ൽ സലാം ഭാര്യയോടൊപ്പം പാലക്കാട് വാളയാറിലാണ് താമസം. ചില ദിവസങ്ങളിൽ നാട്ടിൽ വരികയും പതിവാണെന്ന് പറയുന്നു. കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി ആർ.രതീഷ്കുമാർ, വലപ്പാട് സിഐ പത്മരാജൻ, വാടാനപ്പള്ളി എസ്എച്ച്ഒ ഉമേഷ് എന്നിവർ സ്‌ഥലത്തെത്തി. വിരലടയാള വിദഗ്‌ധരും പരിശോധനയ്ക്കെത്തി തെളിവെടുപ്പ് നടത്തി.

Get more updates from Pudukad News on Google