Skip to content
November 19, 2026
⌕

സാഹിത്യ നൊബേൽ 2026: കനേഡിയൻ എഴുത്തുകാരി ആനി കാർസൺ പുരസ്കാര ജേതാവ് | Anne Carson

October 8, 2026
Share this post to
Anne Carson

സ്റ്റോക്ക്ഹോം: 2026ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം കനേഡിയൻ കവിയും എഴുത്തുകാരിയുമായ ആനി കാർസണിന് (Anne Carson). ക്ലാസിക്കൽ സാഹിത്യ പാരമ്പര്യങ്ങളെ പിന്തുടരുന്നതിനൊപ്പം പുതിയ സാഹിത്യരൂപങ്ങൾ സൃഷ്ടിച്ച ധീരവും സർഗാത്മകവുമായ രചനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് സ്വീഡിഷ് അക്കാദമി അറിയിച്ചു.

12 ദശലക്ഷം സ്വീഡിഷ് ക്രൗൺ ആണ് പുരസ്കാരത്തുകയായി ലഭിക്കുക. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 11.63 കോടി രൂപ വരും.

കവിത, ഗദ്യം, നാടകീയ സംഭാഷണം, പരിഭാഷ തുടങ്ങിയ വ്യത്യസ്ത സാഹിത്യരൂപങ്ങളെ സമന്വയിപ്പിക്കുന്നതാണ് ആനി കാർസന്റെ രചനാശൈലി. ഗ്രീക്ക് ക്ലാസിക്കൽ സാഹിത്യത്തിന്റെ പരിഭാഷകളിലൂടെയും പുനർവായനകളിലൂടെയും അവർ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടി.

1998ൽ പുറത്തിറങ്ങിയ ‘Autobiography of Red’, 2019ലെ ‘Norma Jeane Baker of Troy’ എന്നിവയാണ് ആനി കാർസന്റെ ശ്രദ്ധേയമായ കൃതികളിൽ പ്രധാനപ്പെട്ടവ. ഗ്രീക്ക് പുരാണത്തിലെ ഹെലൻ ഓഫ് ട്രോയിയുടെയും ഹോളിവുഡ് താരം മർലിൻ മൺറോയുടെയും ജീവിതകഥകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വ്യത്യസ്തമായ കാവ്യരചനയാണ് ‘Norma Jeane Baker of Troy’.

കവിതയുടെയും നാടകത്തിന്റെയും ഗദ്യത്തിന്റെയും അതിരുകൾ മറികടക്കുന്ന പരീക്ഷണാത്മക രചനാരീതിയാണ് കാർസന്റെ സൃഷ്ടികളുടെ പ്രത്യേകത. പുരാതന സാഹിത്യ പാരമ്പര്യങ്ങളെ ആധുനിക കാഴ്ചപ്പാടുകളുമായി കൂട്ടിച്ചേർക്കുന്നതിലും അവർ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.

കനേഡിയൻ സാഹിത്യത്തിന് നൊബേൽ വേദിയിൽ വീണ്ടും വലിയ അംഗീകാരം ലഭിക്കുന്ന നേട്ടം കൂടിയാണിത്. ആലീസ് മൺറോയ്ക്ക് ശേഷം സാഹിത്യ നൊബേൽ നേടുന്ന പ്രമുഖ കനേഡിയൻ എഴുത്തുകാരിലൊരാളായി ആനി കാർസൺ മാറി.

അലക്സാണ്ടർ സോൾഷെനിറ്റ്സിൻ, ഏണസ്റ്റ് ഹെമിംഗ്വേ തുടങ്ങിയ സാഹിത്യലോകത്തെ പ്രമുഖരുടെ നിരയിലേക്കാണ് ഈ പുരസ്കാരത്തിലൂടെ ആനി കാർസൺ ഉയർത്തപ്പെട്ടത്. 2025ലെ സാഹിത്യ നൊബേൽ ഹംഗേറിയൻ എഴുത്തുകാരനായ ലാസ്ലോ ക്രാസ്നഹോർകായിക്കാണ് ലഭിച്ചത്.

Story Summary:
Canadian poet and writer Anne Carson has won the 2026 Nobel Prize in Literature for her bold and creative works that develop new literary forms while drawing on classical traditions. Known for blending poetry, prose, drama and translation, Carson is one of Canada’s most acclaimed contemporary writers.

Get more updates from Pudukad News on Google