Skip to content
November 19, 2026
⌕

സംസ്ഥാനത്തെ ആവാസവ്യവസ്ഥകളുടെ സംരക്ഷണം: റെഡ് ലിസ്റ്റ് വിലയിരുത്തൽ പദ്ധതിരേഖാ സമാഹാരം പുറത്തിറക്കി | Kerala Biodiversity Board

October 9, 2026
Share this post to
Kerala Biodiversity Board

തിരുവനന്തപുരം: കേരളത്തിലെ വിവിധ ആവാസവ്യവസ്ഥകളുടെ നിലവിലെ ആരോഗ്യസ്ഥിതിയും നേരിടുന്ന ഭീഷണികളും ശാസ്ത്രീയമായി പഠിച്ച് വിലയിരുത്തുന്നതിനായി നിർണ്ണായക പദ്ധതിയുമായി സംസ്ഥാന ജൈവവൈവിധ്യ ബോർഡ്. ‘ആവാസവ്യവസ്ഥകളുടെ റെഡ് ലിസ്റ്റ് വിലയിരുത്തലും കേരളത്തിലെ സവിശേഷ ആവാസവ്യവസ്ഥകളുടെ ആഗോള ആവാസവ്യവസ്ഥാ വർഗീകരണവും’ എന്ന പദ്ധതിരേഖാ സമാഹാരം മന്ത്രി സണ്ണി ജോസഫ് പ്രകാശനം ചെയ്തു.(Kerala Biodiversity Board Launches Red List Assessment Project For Ecosystem Preservation)

സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേംബറിൽ വെച്ചായിരുന്നു ചടങ്ങ്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായാണ് സമഗ്രമായ ഈ പഠന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഐ.യു.സി.എൻ. (IUCN) മുൻപോട്ടു വെക്കുന്ന ‘റെഡ് ലിസ്റ്റ് ഓഫ് ഇക്കോസിസ്റ്റംസ്’ പതിപ്പ് 2.0 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സംസ്ഥാനതല വിലയിരുത്തൽ നടത്തുന്നത്.

പശ്ചിമഘട്ടത്തിലെ കുന്നിൻനിരകൾ, നദീതടങ്ങൾ, തണ്ണീർത്തടങ്ങൾ, തീരദേശ മേഖലകൾ എന്നിവയുൾപ്പെടെയുള്ള ആവാസവ്യവസ്ഥകളെ പദ്ധതി ലക്ഷ്യമിടുന്നു. ജിയോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റങ്ങളായ ഗൂഗിൾ എർത്ത് എൻജിൻ, സെന്റിനൽ ഉപഗ്രഹചിത്രങ്ങൾ, ആർ-അധിഷ്ഠിത സ്ഥിതിവിവര വിശകലനം, ക്യുജിഐഎസ് ഭൂപട സാങ്കേതികവിദ്യ എന്നിവ പ്രയോജനപ്പെടുത്തിയാണ് വിപുലമായ ഭൂപട നിർമ്മാണവും പഠനങ്ങളും പൂർത്തിയാക്കുന്നത്.

Story Summary

Kerala Environment Minister Sunny Joseph launched the project report compilation for the scientific evaluation and Red List assessment of the state’s ecosystems based on IUCN guidelines. The Kerala State Biodiversity Board initiative, implemented as part of the state government’s 100-day action plan, uses advanced satellite imaging and GIS technology to assess threat levels to critical ecosystems ranging from Western Ghats to coastal wetlands.

Get more updates from Pudukad News on Google