loader image
ന്യൂനപക്ഷ സ്‌കോളർഷിപ്പ്; അപേക്ഷിക്കാനുള്ള തീയതി ജനുവരി 20 വരെ നീട്ടി

ന്യൂനപക്ഷ സ്‌കോളർഷിപ്പ്; അപേക്ഷിക്കാനുള്ള തീയതി ജനുവരി 20 വരെ നീട്ടി

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന വിവിധ സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 20 വരെ നീട്ടി. സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാർഡ്, മദർ തെരേസ സ്‌കോളർഷിപ്പ് തുടങ്ങിയവയ്ക്ക് അർഹരായ വിദ്യാർത്ഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. അപേക്ഷകർക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

www.mwdscholarship.kerala.gov.in എന്ന വെബ്‌സൈറ്റിലെ സ്‌കോളർഷിപ്പ് മെനു ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471 2300523, 0471 2300524, 0471 2302090 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

The post ന്യൂനപക്ഷ സ്‌കോളർഷിപ്പ്; അപേക്ഷിക്കാനുള്ള തീയതി ജനുവരി 20 വരെ നീട്ടി appeared first on Express Kerala.

Spread the love
See also  എംപോക്സ് ഭീതിയിൽ അബുദാബി; ആരോഗ്യ മന്ത്രാലയത്തിന്റെ കർശന മുന്നറിയിപ്പ്

New Report

Close