Skip to content
November 20, 2026
⌕

ഫോർട്ട് ഹുഡ് വെടിവയ്പ്; നിദാൽ ഹസന്റെ വധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് യുഎസ്

October 10, 2026
Share this post to

ടെക്സസ്: 2009-ൽ അമേരിക്കയെ നടുക്കിയ ഫോർട്ട് ഹുഡ് സൈനിക താവളത്തിലെ വെടിവയ്പ് കേസ് പ്രതി നിദാൽ ഹസന്റെ വധശിക്ഷ ഡിസംബർ 3-ന് നടപ്പാക്കും. ഫയറിങ് സ്ക്വാഡ് ഉപയോഗിച്ചായിരിക്കും ശിക്ഷ നടപ്പിലാക്കുകയെന്നും ഇത് പൊതുജനങ്ങൾക്ക് തത്സമയം കാണാൻ അവസരമൊരുക്കുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു.

പെന്റഗണിന്റെ മേൽനോട്ടത്തിൽ വധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യാനാണ് തീരുമാനം. 1991-ന് ശേഷം അമേരിക്കയിൽ പരസ്യമായി നടക്കുന്ന ആദ്യ വധശിക്ഷയാണിത്. 1961-ന് ശേഷം യുഎസ് സൈന്യത്തിൽ നടപ്പിലാക്കുന്ന ആദ്യ വധശിക്ഷയാണിത്. 1945-ന് ശേഷം ഫയറിങ് സ്ക്വാഡ് മാർഗം ഉപയോഗിച്ച് അമേരിക്കൻ സൈന്യം നടപ്പാക്കുന്ന ആദ്യ ശിക്ഷാവിധിയാണിത്. ദശാബ്ദങ്ങൾക്ക് ശേഷമാണ് അമേരിക്കയിൽ ഒരു വധശിക്ഷ പെന്റഗൺ നേരിട്ട് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്.

2009 നവംബർ 5-നാണ് ടെക്സാസിലെ ഫോർട്ട് ഹുഡ് സൈനിക താവളത്തിൽ ആർമി സൈക്യാട്രിസ്റ്റായിരുന്ന നിദാൽ ഹസൻ വെടിയുതിർത്തത്. ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും മുപ്പതിലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന വിചാരണയിൽ 2013-ലാണ് സൈനിക കോടതി നിദാൽ ഹസന് വധശിക്ഷ വിധിച്ചത്.

Get more updates from Pudukad News on Google