
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കർദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരുന്നു. ശങ്കർദാസ് ആശുപത്രിയിൽ അബോധാവസ്ഥയിലെന്ന് പ്രതിഭാഗം. ഐസിയുവിൽ കിടക്കുന്ന ഫോട്ടോ കോടതിയിൽ ഹാജരാക്കി. മെഡിക്കൽ രേഖ ഹാജരാക്കാൻ കോടതി നിർദേശിച്ചു. മറ്റന്നാൾ വിശദമായി വാദം കേൾക്കും. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വാദം നടക്കുന്നത്.
The post ശബരിമല സ്വർണ്ണക്കൊള്ള; കെ.പി ശങ്കർദാസിൻറെ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കും appeared first on Express Kerala.



