"> Skip to content
Sample Header Banner
October 13, 2026
⌕
Breaking

ചാലക്കുടിയിൽ അച്ഛനും മകനും തമ്മിൽ സംഘർഷം; തോട്ട പൊട്ടി 58കാരനായ മകൻ മരിച്ചു | Chalakudy father son clash

October 10, 2026
Share this post to
🌐 Select your Language:

Current: മലയാളം

crime

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തൃശൂർ: ചാലക്കുടി മേലൂർ അടിച്ചിലിയിൽ അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിനിടെ തോട്ട പൊട്ടി 58കാരനായ മകൻ മരിച്ചു. രാമകൃഷ്ണന്റെ മകൻ നന്ദനനാണ് മരിച്ചത് (Chalakudy father son clash). വാക്കത്തികൊണ്ട് വെട്ടേറ്റ രാമകൃഷ്ണനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അയൽവാസിക്കും പരിക്കേറ്റു.

ഇന്ന് രാവിലെയാണ് സംഭവം. വീടിന് സമീപത്തെ പറമ്പിൽ കൃഷിപ്പണി കഴിഞ്ഞ് മടങ്ങുകയായിരുന്ന രാമകൃഷ്ണനും മകൻ നന്ദനനും തമ്മിൽ ആദ്യം വാക്കുതർക്കമുണ്ടായി. പിന്നീട് ഇത് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെ നന്ദനൻ വാക്കത്തികൊണ്ട് രാമകൃഷ്ണനെ വെട്ടിയെന്നാണ് വിവരം.

ബഹളം കേട്ട് അയൽവാസി ഓടിയെത്തുന്നതിനിടെയാണ് നന്ദനന്റെ അരയിലുണ്ടായിരുന്ന തോട്ട പൊട്ടിയത്. സ്ഫോടനത്തിൽ നന്ദനൻ മരിക്കുകയും അയൽവാസിക്ക് പരിക്കേൽക്കുകയും ചെയ്തു.

അച്ഛനും മകനും തമ്മിൽ ഏറെക്കാലമായി തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വെട്ടേറ്റ രാമകൃഷ്ണൻ ചാലക്കുടിയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Story Summary: A 58-year-old man, Nandan, died after a country-made explosive reportedly carried at his waist detonated during a confrontation with his father in Adichili, Meloor, near Chalakudy. His father, Ramakrishnan, sustained serious injuries in a machete attack, while a neighbour was also injured in the blast. Police are investigating the incident.

Get more updates from Pudukad News on Google