ദേശീയ വനിതാ അണ്ടർ-19 ക്രിക്കറ്റ്: കേരളത്തെ നാല് വിക്കറ്റിന് തോൽപ്പിച്ച് കർണാടക | National Women’s Under-19 Championship

Current: മലയാളം

റോപ്പർ: ദേശീയ വനിതാ അണ്ടർ-19 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തോൽവി (National Women’s Under-19 Championship). നാല് വിക്കറ്റിനാണ് കർണാടക കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തപ്പോൾ കർണാടക 16.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ ഓപ്പണർ അമീറ ബീഗത്തിന്റെ (4) വിക്കറ്റ് നഷ്ടമായി. തുടർന്നെത്തിയ ബാറ്റർമാർക്കും മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ പോയത് കേരളത്തിന് തിരിച്ചടിയായി.
ക്യാപ്റ്റൻ ശ്രേയ സിജു 28 റൺസുമായി കേരളത്തിന്റെ ടോപ് സ്കോററായി. ശ്രദ്ധ സുമേഷ് 26 റൺസും ആര്യനന്ദ എൻ.എസ് 20 റൺസും നേടി. അവസാന ഓവറുകളിൽ അഷിമ ആന്റണി നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് കേരളത്തെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 15 പന്തിൽ 25 റൺസാണ് അഷിമ നേടിയത്. കർണാടകയ്ക്കായി ഉമ കഷ്വി രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കർണാടകയ്ക്ക് രചിത ഹത്വാർ, ലാവണ്യ ഛലന, ക്യാപ്റ്റൻ ശ്രേയ ചവാൻ എന്നിവരുടെ പ്രകടനങ്ങൾ കരുത്തായി. രചിത 34 റൺസും ലാവണ്യ 28 റൺസും ശ്രേയ ചവാൻ 21 റൺസും നേടി. ഇതോടെ 19 പന്തുകൾ ബാക്കിനിൽക്കെ കർണാടക വിജയലക്ഷ്യം മറികടന്നു.
കേരളത്തിനായി വി.ജെ. ശീതൾ രണ്ട് വിക്കറ്റ് വീഴ്ത്തി. എന്നാൽ കർണാടകയുടെ വിജയക്കുതിപ്പ് തടയാൻ കേരള ബൗളർമാർക്കായില്ല.
മത്സരഫലം
കേരളം: 127/7 (20 ഓവർ)
കർണാടക: 128/6 (16.5 ഓവർ)
വിജയം: കർണാടകയ്ക്ക് നാല് വിക്കറ്റ്
Story Summary (English):
Karnataka defeated Kerala by four wickets in the National Women’s Under-19 Championship. Kerala scored 127/7 in 20 overs, with captain Shreya Siju making 28 and Ashima Antony scoring 25 off 15 balls. Karnataka chased down the target in 16.5 overs, led by Rachita Hathwar’s 34.






