"> Skip to content
Sample Header Banner
October 13, 2026
⌕
Breaking

കാക്കനാട് വാഹനാപകടത്തിൽ നഴ്സിന് ദാരുണാന്ത്യം; മുന്നിൽ പോയ കാർ പെട്ടെന്ന് ബ്രേക്കിട്ടു. ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ എതിർദിശയിൽ വന്ന മിനി ടിപ്പർ ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു

October 10, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കാക്കനാട്: സീപോർട്ട്- എയർപോർട്ട് റോഡിലുണ്ടായ ബൈക്ക് അപകടത്തിൽ നഴ്സിന് ദാരുണാന്ത്യം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സും ഇടുക്കി പീരുമേട് പാലൂർകാവ് ആലഞ്ചേരിൽ വീട്ടിൽ ആന്റണിയുടെ മകളുമായ ബിന്നി ആന്റണി (25) ആണ് മരിച്ചത്. 

ഇരുമ്പനം പുതിയ റോഡ് ജങ്ഷന് സമീപം വ്യാഴാഴ്ച രാത്രി ഒൻപതോടെയായിരുന്നു അപകടം. സുഹൃത്ത് ഇടുക്കി പെരുവന്താനം തെക്കേമല ആക്കാട്ട് വീട്ടിൽ വിനീതിനൊപ്പം (29) ബൈക്കിൽ കാക്കനാട് ഭാഗത്തേക്ക് പോകുകയായിരുന്നു ബിന്നി. 

മുന്നിൽ സഞ്ചരിച്ച കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ ബൈക്ക് കാറിന്റെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ പിന്നിലിരുന്ന ബിന്നി റോഡിലേക്ക് തെറിച്ചുവീണ് എതിർദിശയിൽ വരികയായിരുന്ന മിനി ടിപ്പർ ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിന്നി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Get more updates from Pudukad News on Google