loader image
‘തൈപ്പൊങ്കൽ’; കേരളത്തിലെ 6 ജില്ലകൾക്ക് ജനുവരി 15-ന് അവധി

‘തൈപ്പൊങ്കൽ’; കേരളത്തിലെ 6 ജില്ലകൾക്ക് ജനുവരി 15-ന് അവധി

തിരുവനന്തപുരം: തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് ജനുവരി 15 വ്യാഴാഴ്ച സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് പ്രാദേശിക അവധി നൽകിയിരിക്കുന്നത്. സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. പൊങ്കൽ ആഘോഷങ്ങൾക്കായി തമിഴ്‌നാട് സർക്കാർ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജനുവരി 10 മുതൽ 16 വരെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകൾക്കും നീണ്ട അവധി പ്രഖ്യാപിച്ചു. ജനുവരി 17-നായിരിക്കും ഇനി സ്കൂളുകൾ തുറന്നു പ്രവർത്തിക്കുക.

The post ‘തൈപ്പൊങ്കൽ’; കേരളത്തിലെ 6 ജില്ലകൾക്ക് ജനുവരി 15-ന് അവധി appeared first on Express Kerala.

Spread the love
See also  110-ൽ നിന്ന് 40 ശതമാനത്തിലേക്ക്! കാർ ഇറക്കുമതി തീരുവയിൽ വൻ ഇളവ് നൽകാൻ കേന്ദ്രം; ആഗോള വാഹന നിർമ്മാതാക്കൾക്ക് നേട്ടം

New Report

Close