loader image
ഡിപി മാത്രമല്ല ഇനി കവർ ചിത്രവും; വാട്‌സ്ആപ്പ് പ്രൊഫൈലുകൾ ഇനി കൂടുതൽ സ്റ്റൈലിഷ് ആകും!

ഡിപി മാത്രമല്ല ഇനി കവർ ചിത്രവും; വാട്‌സ്ആപ്പ് പ്രൊഫൈലുകൾ ഇനി കൂടുതൽ സ്റ്റൈലിഷ് ആകും!

വാട്‌സ്ആപ്പ് അക്കൗണ്ടുകൾ കൂടുതൽ ആകർഷകമാക്കാൻ പ്രൊഫൈൽ പേജിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരികയാണ് മെറ്റ. വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ പ്രൊഫൈലുകൾ ഇനി ഫേസ്ബുക്കിന് സമാനമായി കൂടുതൽ ആകർഷകമാകും. ബിസിനസ് അക്കൗണ്ടുകളിൽ മാത്രം ലഭ്യമായിരുന്ന കവർ ഫോട്ടോ ഫീച്ചർ ഇനി സാധാരണ വ്യക്തിഗത അക്കൗണ്ടുകളിലും ലഭ്യമാകും. വാട്‌സ്ആപ്പിന്റെ പുത്തൻ ഐഒഎസ് ബീറ്റ പതിപ്പിലാണ് ഈ പുതിയ മാറ്റം കണ്ടെത്തിയത്.

ഫേസ്ബുക്കിനും എക്സിനും സമാനമായി പ്രൊഫൈൽ ചിത്രത്തിന് പുറമെ ഇനി കവർ ഫോട്ടോ കൂടി ഉൾപ്പെടുത്താനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. നിലവിൽ പ്രൊഫൈൽ ചിത്രത്തിന് മാത്രം മുൻഗണന നൽകുന്ന വാട്‌സ്ആപ്പിൽ, കവർ ഫോട്ടോ കൂടി വരുന്നതോടെ ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രൊഫൈലുകൾ കൂടുതൽ മനോഹരമായും വ്യക്തിഗതമായും ക്രമീകരിക്കാൻ സാധിക്കും.

ഫീച്ചറിലെ പ്രധാന മാറ്റങ്ങൾ

പുതിയ ഡിസൈൻ: പ്രൊഫൈൽ പേജിന്റെ ഏറ്റവും മുകളിലായി, അതായത് ഡിപി, പേര്, ബയോ എന്നിവയ്ക്ക് പിന്നിലായാണ് കവർ ഫോട്ടോ പ്രത്യക്ഷപ്പെടുക. പ്രൊഫൈലിന്റെ നിലവിലെ ലളിതമായ ഡിസൈനിനെ ബാധിക്കാത്ത വിധത്തിലാകും ഇത് ക്രമീകരിക്കുക.

Also Read: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 വിക്ഷേപണം; സാങ്കേതിക പിഴവ് ഉണ്ടായെന്ന് സ്ഥിരീകരണം

See also  ഇത് സംസ്കാരമാണോ… അതോ ഭീകര സത്യമോ?

സെറ്റ് ചെയ്യുന്ന വിധം: പ്രൊഫൈൽ ചിത്രം മാറ്റുന്നത് പോലെ തന്നെ വാട്‌സ്ആപ്പ് സെറ്റിംഗ്‌സിൽ നിന്ന് കവർ ഫോട്ടോയും മാറ്റാം. ഗാലറിയിൽ നിന്നോ ക്യാമറ ഉപയോഗിച്ചോ പുതിയ ചിത്രം തിരഞ്ഞെടുക്കാനും അതിന്റെ പൊസിഷൻ കൃത്യമായി അഡ്ജസ്റ്റ് ചെയ്യാനും സാധിക്കും.

ലഭ്യത: ഐഫോൺ (iOS) ബീറ്റ പതിപ്പുകളിലാണ് ഈ ഫീച്ചർ ആദ്യം ദൃശ്യമായത്. വൈകാതെ തന്നെ എല്ലാ ഉപയോക്താക്കളിലേക്കും ഈ സേവനം എത്തും. പ്രൊഫൈൽ സന്ദർശിക്കുന്ന ആർക്കും ഈ കവർ ചിത്രം കാണാൻ സാധിക്കും.

ബിസിനസ് അക്കൗണ്ടുകളിൽ നിന്ന് സാധാരണ പ്രൊഫൈലുകളിലേക്ക്

വാട്‌സ്ആപ്പിൽ കവർ ഫോട്ടോ എന്ന സൗകര്യം നേരത്തെ തന്നെ നിലവിലുണ്ടെങ്കിലും അത് ബിസിനസ് അക്കൗണ്ടുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. സ്ഥാപനങ്ങളുടെ ബ്രാൻഡിംഗിനും ലോഗോയും മറ്റ് വിവരങ്ങളും പ്രദർശിപ്പിക്കാനുമാണ് ബിസിനസ് പ്രൊഫൈലുകൾ ഈ ഫീച്ചർ ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ സാധാരണ ഉപയോക്താക്കൾക്കും തങ്ങളുടെ വ്യക്തിഗത അക്കൗണ്ടുകളിൽ കവർ ചിത്രം സെറ്റ് ചെയ്യാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

The post ഡിപി മാത്രമല്ല ഇനി കവർ ചിത്രവും; വാട്‌സ്ആപ്പ് പ്രൊഫൈലുകൾ ഇനി കൂടുതൽ സ്റ്റൈലിഷ് ആകും! appeared first on Express Kerala.

See also  2035-ഓടെ കയറ്റുമതി മൂന്നിരട്ടിയാക്കാൻ ഇന്ത്യ, നിർമ്മാണ മേഖലയിൽ വൻ പരിഷ്കാരം! റിപ്പോർട്ട്
Spread the love

New Report

Close