മൂലത്തറയിൽ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ തല്ലിക്കൊന്ന സംഭവം: ആൾക്കൂട്ട കൊലപാതകമെന്ന് പൊലീസ്, 7 പേർ അറസ്റ്റിൽ | Moolathara Lynching

Current: മലയാളം

പാലക്കാട്: മൂലത്തറ ഡാമിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആൾക്കൂട്ട കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. മാനസികാസ്വാസ്ഥ്യമുള്ളയാളെ വീടിന്റെ മുറ്റത്ത് കിടന്നുറങ്ങിയതിന്റെ പേരിൽ തല്ലിക്കൊന്ന സംഭവത്തിൽ പ്രധാന പ്രതി മൂലക്കടവ് സ്വദേശി കതിരേശൻ അടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.(Moolathara Lynching Mentally Challenged Man Murder Seven Arrested)
നവീൻ, കാർത്തിക്, സഞ്ജയ്, പ്രശാന്ത്, മണികണ്ഠൻ, സൂര്യപ്രകാശ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. പലതവണ പറഞ്ഞിട്ടും വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന്റെ വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഞായറാഴ്ച രാവിലെ 8:30-ഓടെയാണ് മൂലത്തറ ഡാമിന് സമീപം മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഇത് കൊലപാതകമാണെന്ന് വ്യക്തമായത്.
മദ്യപിച്ചിരുന്ന പ്രതികൾ, നടന്നുപോവുകയായിരുന്ന യുവാവിനെ അരകിലോമീറ്ററോളം പിന്തുടർന്ന് കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നു. ഡാമിന് സമീപം വെച്ച് പിടികൂടി മുഖത്തും തലയിലും കല്ലും മരത്തടിയും ഉപയോഗിച്ച് ആക്രമിച്ചു. അവശനായ യുവാവ് വെള്ളം ചോദിച്ചപ്പോൾ അക്രമിസംഘം വായയിൽ കള്ള് ഒഴിച്ചുകൊടുക്കുകയും ചെയ്തു. സംസാരശേഷിയില്ലെന്ന് സംശയിക്കുന്ന കൊല്ലപ്പെട്ട യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
Story Summary
Palakkad Police arrested seven individuals, including main accused Kathiresan, for the lynching of a mentally challenged and speech-impaired man near the Moolathara dam. The victim, whose identity remains unknown, was brutally attacked with logs and stones by a drunken gang after he allegedly slept in front of one of the accused’s houses despite warnings.






