"> Skip to content
Sample Header Banner
October 15, 2026
⌕
Breaking
അങ്കിത ഭണ്ഡാരി വധക്കേസ്: അന്വേഷണം നീതിപൂർവ്വമായിരുന്നുവെന്ന് ഉത്തരാഖണ്ഡ് BJP അധ്യക്ഷൻ | Uttarakhand BJP   •  ‘ഓരോരുത്തരും അവരവരുടേതായ അഭിപ്രായങ്ങൾ പറയും, അതെല്ലാം പാർട്ടിയുടെ ഔദ്യോഗിക പ്രതികരണമല്ല’: R ശ്രീലേഖയുടെ പരാമർശത്തിൽ V മുരളീധരൻ | V Muraleedharan   •  ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി | Vice President Visit   •  ‘തടങ്കലിലാക്കാനുള്ള അധികാരം ശബ്ദം നിശ്ശബ്ദമാക്കാനുള്ള അധികാരമല്ല’; അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തതിനെ വിമർശിച്ച് ശശി തരൂർ | Shashi Tharoor on Ankita Bhandari parents detention   •  തുലാവര്‍ഷമെത്തി, ഇന്നും നാളെയും കോരിച്ചോരിയുന്ന മഴ; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്   •  

‘ഓരോരുത്തരും അവരവരുടേതായ അഭിപ്രായങ്ങൾ പറയും, അതെല്ലാം പാർട്ടിയുടെ ഔദ്യോഗിക പ്രതികരണമല്ല’: R ശ്രീലേഖയുടെ പരാമർശത്തിൽ V മുരളീധരൻ | V Muraleedharan

October 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

 V Muraleedharan

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: ബി.ജെ.പി നേതാവ് ആർ. ശ്രീലേഖയുടെ വിവാദ പരാമർശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് കൃത്യമായി പ്രതികരിക്കാതെ വി. മുരളീധരൻ എം.എൽ.എ. ബി.ജെ.പി വലിയൊരു പാർട്ടിയാണെന്നും, ഓരോരുത്തരും അവരവരുടേതായ അഭിപ്രായങ്ങൾ പറയും എന്നല്ലാതെ അത് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.(V Muraleedharan Avoids Sreelekha Comments Slams Government On CMRL Case)

എന്നാൽ സി.എം.ആർ.എൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് പ്രതികൾക്കുമെതിരായ കോടതി വിധിയെയും സർക്കാരിന്റെ നിലപാടിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. മാസപ്പടി കേസിൽ പ്രതികളുടെ അപ്പീൽ തള്ളിയ ഹൈക്കോടതി നടപടി ‘ഇന്ത്യ’ സഖ്യത്തിലെ കക്ഷികളുടെ കള്ളക്കളിയാണ് പൊളിച്ചതെന്ന് വി. മുരളീധരൻ പറഞ്ഞു.

കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) കൃത്യമായ രേഖകളും തെളിവുകളും നൽകിയിട്ടുണ്ടെന്നും, എന്നാൽ സർക്കാർ അന്വേഷണത്തിന് മടിച്ചുനിൽക്കുകയാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പ്രതികൾക്കൊപ്പമാണ് സർക്കാരിന്റെ നിലപാടെങ്കിൽ ആഭ്യന്തരമന്ത്രിക്കെതിരെ ജനങ്ങൾക്ക് എങ്ങനെ വിശ്വാസ്യതയുണ്ടാകുമെന്നും അദ്ദേഹം ചോദിച്ചു.

Story Summary 

Senior BJP leader V. Muraleedharan avoided direct comments on party vice president R. Sreelekha’s recent controversial remarks, stating that individuals express personal opinions in a large party. However, he launched a sharp attack on the Kerala government over the CMRL-Exalogic payoff case, welcoming the court’s rejection of the accused’s appeal while criticizing Pinarayi Vijayan’s continuation as Leader of the Opposition.

Get more updates from Pudukad News on Google