ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി | Vice President Visit

Current: മലയാളം

കോഴിക്കോട്: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബർ 16 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. കോഴിക്കോട് നഗരസഭാ പരിധിയിലുള്ള അങ്കണവാടികൾ, മദ്രസകൾ, സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉച്ചയ്ക്ക് ശേഷമുള്ള ഈ അവധി ബാധകമായിരിക്കും.(Vice President Visit Kozhikode Educational Institutions Half Day Holiday)
അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾ, സർവ്വകലാശാലാ പരീക്ഷകൾ, മറ്റു മത്സരപരീക്ഷകൾ എന്നിവയ്ക്ക് ഈ അവധി ബാധകമല്ലെന്നും പരീക്ഷകൾ മാറ്റമില്ലാതെ യഥാസമയം നടക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രധാനമായും തൊണ്ടയാട്, അരയിടത്തുപാലം, മാവൂർ റോഡ്, മാനാഞ്ചിറ, പാളയം, ഫ്രാൻസിസ് റോഡ് ജംങ്ഷൻ, ചാലപ്പുറം, മാങ്കാവ് തുടങ്ങിയ പ്രധാന റോഡുകളിലാണ് ഗതാഗത നിയന്ത്രണം ഉണ്ടാകുക. സിറ്റിയിലെ പ്രധാന റോഡുകളിൽ വാഹന പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് പോകേണ്ടവർ യാത്രാസമയത്ത് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണമെന്ന് സിറ്റി ട്രാഫിക് പൊലീസ് നിർദ്ദേശിച്ചു.
Story Summary
The Kozhikode District Collector has declared a local half-day holiday for all educational institutions, including schools, colleges, and anganwadis, under the Kozhikode Corporation limits on Friday, October 16, due to the Vice President’s visit. Pre-scheduled public and university exams will proceed without changes, while extensive traffic restrictions have been put in place across the city.






