ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ഫീസ് 5ൽ നിന്ന് 10 രൂപയാക്കാൻ നീക്കം; പമ്പയിലെ ശുചിമുറികൾ സൗജന്യമാക്കാനാണ് നിരക്ക് വർധന. ഹൈക്കോടതിയുടെ അനുമതി തേടും

🌐 Select your Language:
Current: മലയാളം
Current: മലയാളം

തിരുവനന്തപുരം: ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിനുള്ള ഫീസ് ഇരട്ടിയാക്കിയേക്കും. നിലവിലെ അഞ്ച് രൂപ 10 രൂപയാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ധാരണയായി. നിരക്ക് വർധനയ്ക്ക് ഹൈക്കോടതിയുടെ അനുമതി തേടും.പമ്പയിലെ ശുചിമുറികൾ പൂർണമായും സൗജന്യമാക്കുന്നതിനായാണ് വെർച്വൽ ക്യൂ ബുക്കിങ് ഫീസ് വർധിപ്പിക്കാൻ ആലോചിക്കുന്നതെന്ന് ബോർഡ് അറിയിച്ചു.
എന്നാൽ, നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം പരാതികൾക്ക് ഇടയാക്കുമെന്ന് ഭരണസമിതിയിൽ അഭിപ്രായമുയർന്നു. അതേസമയം, ഈ മാറ്റം അയ്യപ്പഭക്തർക്ക് ഗുണകരമാകുമെന്ന് ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. ഹൈക്കോടതിയുടെ അനുമതി ലഭിച്ചാൽ മാത്രമേ നിരക്ക് വർധന നടപ്പാക്കൂ
Get more updates from Pudukad News on Google






