"> Skip to content
Sample Header Banner
October 17, 2026
⌕
Breaking
സെൻജിയിൽ 7 വയസ്സുകാരിയെ കാണാതായ സംഭവം: സത്യം പുറത്തു കൊണ്ടുവരാൻ അമ്മയെ ചോദ്യം ചെയ്യാൻ പോലീസ്; ലൈ ഡീറ്റെക്ടർ പരിശോധനയ്ക്ക് സാധ്യത | Senji Missing Girl Case   •  മൂന്നര വർഷമായിട്ടും തൃശ്ശൂർ പൂരം അട്ടിമറി കേസ് എങ്ങുമെത്തിയില്ല; അന്വേഷണ റിപ്പോർട്ടിൽ തുടർനടപടികളില്ല | Thrissur Pooram sabotage case   •  മന്ത്രി ബിന്ദു കൃഷ്ണയുടെ സ്റ്റാഫിന് രമ്യ ഹരിദാസിന്റെ ഡ്രൈവർ ജോലി; കോൺഗ്രസിൽ ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട് | Ramya Haridas Staff Controversy   •  ഡ്യൂട്ടിക്കിടെ പോസ്റ്റ്‌മോർട്ടം മുറിയിൽ മദ്യപിച്ച് ബോധരഹിതനായി കിടന്ന ഡോക്ടർക്ക് സസ്പെൻഷൻ. മേശപ്പുറത്ത് മദ്യക്കുപ്പികൾ നിരത്തിയ ദൃശ്യങ്ങൾ പുറത്ത്. നടപടി വൈ.സി.എം ആശുപത്രിയിലെ ഡോ. വൈഭവ് മാസ്കെയ്ക്കെതിരെ. മൃതദേഹം വിട്ടുകൊടുക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്നും പരാതി   •  ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ നടക്കുന്ന യുവാക്കളുടെ പ്രക്ഷോഭം ബംഗ്ലാദേശ് മാതൃകയിൽ ഇന്ത്യയിൽ ഭരണം അട്ടിമറിക്കാനുള്ള കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ഗൂഢാലോചനയെന്ന് രാജ്‌നാഥ് സിംഗ്: രാജ്യത്ത് അരാജകത്വവും രാഷ്ട്രീയ അശാന്തിയും സൃഷ്ടിക്കാൻ യുവാക്കളെ കരുവാക്കുകയാണെന്ന് മന്ത്രി   •  

മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റി 2025-26 വര്‍ഷത്തില്‍ കൈവരിച്ചത് 86.79 ലക്ഷം രൂപയുടെ ലാഭം. സാമ്പത്തിക ലാഭം കര്‍ഷകരിലേക്കു തന്നെ വിവിധ രൂപങ്ങളില്‍ തിരിച്ചെത്തിച്ചു. ക്ഷീരമേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കാനും കര്‍ഷകരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് മലനാട് സൊസൈറ്റിയുടെ ഈ ജനക്ഷേമ പ്രവര്‍ത്തനങ്ങളെന്ന് ഫാ. തോമസ് മറ്റമുണ്ടയില്‍

October 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

പാറത്തോട്: ക്ഷീരകര്‍ഷകരുടെ ഉന്നതക്ഷമതയും കൂട്ടായ്മയും ഉറപ്പാക്കിക്കൊണ്ട് മികച്ച പ്രവര്‍ത്തനവുമായി മുന്നേറുന്ന മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ 2025-26 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ലാഭം പുറത്ത്. 


86,79,905 രൂപയാണ് ഈ വര്‍ഷത്തെ സൊസൈറ്റിയുടെ ലാഭം. സൊസൈറ്റി കൈവരിച്ച ഈ നേട്ടത്തിന്റെ വലിയൊരു പങ്ക് കര്‍ഷകര്‍ക്ക് നേരിട്ട് തിരികെ നല്‍കിക്കൊണ്ട് മാതൃകാപരമായ പ്രവര്‍ത്തനമാണ് സൊസൈറ്റി കാഴ്ചവെച്ചിരിക്കുന്നത്.


സൊസൈറ്റിയുടെ ലാഭവിഹിതത്തില്‍ നിന്നും 56,04,096 രൂപ കര്‍ഷകര്‍ക്ക് ബോണസായും ഡിവിഡന്റായും തിരികെ നല്‍കി. കര്‍ഷകരുടെ ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കാലിത്തീറ്റ സബ്സിഡി ഇനത്തില്‍ 68,06,052 രൂപയാണ് വിതരണം ചെയ്തത്. 

malanadu milk producers society-2

വേനല്‍ക്കാലത്ത് കര്‍ഷകര്‍ക്ക് ആശ്വാസമേകാനായി 1,03,32,681 രൂപ ഇന്‍സെന്റീവ് നല്‍കി. കര്‍ഷകരുടെ മൃഗസംരക്ഷണ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്‍ഷുറന്‍സ് പ്രീമിയം ഇനത്തില്‍ 5,39,470 രൂപയും സൊസൈറ്റി വഹിച്ചു. 


പദ്ധതിയുടെ ഭാഗമായി 213 കന്നുകുട്ടികള്‍ക്ക് ആനുകൂല്യം ലഭ്യമാക്കി. ആകെ 2,43,090 കിലോ കാഫ് ഫീഡ്, കിലോയ്ക്ക് 20 രൂപ നിരക്കില്‍ (40% സബ്സിഡിയോടെ) കര്‍ഷകര്‍ക്കു നല്‍കിവരുന്നുണ്ടെന്നു മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റി വാര്‍ഷികത്തില്‍ ഡറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.


ക്ഷീരമേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കാനും കര്‍ഷകരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള മലനാട് സൊസൈറ്റിയുടെ ഈ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ വലിയ പ്രശംസയാണ് പിടിച്ചുപറ്റുന്നത്. 

malanadu milk producers society-5

ഒരു സഹകരണ സ്ഥാപനം എങ്ങനെ കര്‍ഷകരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണം എന്നതിന്റെ മികച്ച ഉദാഹരണമാണു മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ ഈ കണക്കുകള്‍. 

സാമ്പത്തിക ലാഭം കര്‍ഷകരിലേക്കു തന്നെ വിവിധ രൂപങ്ങളില്‍ തിരിച്ചെത്തിക്കുന്ന ഈ മാതൃക കേരളത്തിലെ ക്ഷീരമേഖലയ്ക്ക് വലിയ ഊര്‍ജ്ജമാണു പകരുന്നത്.

Get more updates from Pudukad News on Google