മാർപ്പാപ്പയുടെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതായി വത്തിക്കാൻ അറിയിച്ചു

🌐 Select your Language:
Current: മലയാളം
Current: മലയാളം

ശ്വാസകോശ ശസ്ത്രക്രിയക്കു വിധേയനായ ലിയോ പതിന്നാലാമൻ മാർപ്പാപ്പയുടെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതായി വത്തിക്കാൻ അറിയിച്ചു. മൂന്നു ദിവസം മുൻപായിരുന്നു ശസ്ത്രക്രിയ.
വ്യാഴാഴ്ച്ച രാവിലെ പതിവ് പരിശോധനകൾ നടത്തിയെന്നു പ്രസ്താവനയിൽ പറയുന്നു. എല്ലാം നോർമൽ ആണ്. ശസ്ത്രക്രിയ നടത്തിയ ശ്വാസകോശത്തിൽ പുരോഗതി ഉണ്ടെന്നാണ് എക്സ്-റേയിൽ കാണുന്നത്.
“പാപ്പാ ഫിസിയോതെറാപ്പി നടത്തുകയുണ്ടായി. മൊത്തത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ്.”ലംഗ് അഡിനോകാർസിനോമ എന്ന കാൻസർ ബാധിച്ചിട്ടുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
Get more updates from Pudukad News on Google






