loader image
റോയൽ എൻഫീൽഡ് ഗോവൻ ക്ലാസിക് 350 വിപണിയിൽ; വില 2.20 ലക്ഷം രൂപ മുതൽ

റോയൽ എൻഫീൽഡ് ഗോവൻ ക്ലാസിക് 350 വിപണിയിൽ; വില 2.20 ലക്ഷം രൂപ മുതൽ

റോയൽ എൻഫീൽഡിന്റെ പ്രശസ്തമായ 350 സിസി നിരയിലേക്ക് പുത്തൻ ശൈലിയുമായി ‘ഗോവൻ ക്ലാസിക് 350’ ബോബർ മോട്ടോർസൈക്കിൾ എത്തി. 2.35 ലക്ഷം രൂപ മുതൽ 2.38 ലക്ഷം രൂപ വരെയാണ് ഈ ബൈക്കിന്റെ എക്‌സ്-ഷോറൂം വില വരുന്നത്. ഗോവയിലെ വർണ്ണാഭമായ ജീവിതശൈലിയും ബോബർ ബൈക്ക് സംസ്‌കാരവും കോർത്തിണക്കിയാണ് കമ്പനി ഈ മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിലുള്ള ക്ലാസിക് 350-യെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചതെങ്കിലും കാഴ്ചയിൽ വലിയ മാറ്റങ്ങളാണ് ഇതിൽ വരുത്തിയിരിക്കുന്നത്.

ഡിസൈനിലെ പ്രത്യേകതകളാണ് ഗോവൻ ക്ലാസിക്കിനെ വ്യത്യസ്തമാക്കുന്നത്. ഉയർന്നുനിൽക്കുന്ന ‘ഏപ് ഹാങ്ങർ’ ഹാൻഡിൽ ബാർ, വിദേശ ബോബർ ബൈക്കുകളെ ഓർമ്മിപ്പിക്കുന്ന വൈറ്റ്-വാൾ ടയറുകൾ, പിന്നിലെ സീറ്റ് ഊരിമാറ്റാൻ കഴിയുന്ന സൗകര്യം എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. 349 സിസി ജെ-സീരീസ് എൻജിനാണ് ഇതിനും കരുത്തേകുന്നത്. ഇത് 20.2 ബിഎച്ച്പി കരുത്തും 27 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. വൈബ്‌സ് ബ്ലൂ, പർപ്പിൾ ഹെയ്‌സ് തുടങ്ങി ആകർഷകമായ നാല് നിറങ്ങളിൽ ഈ ബൈക്ക് ലഭ്യമാണ്.

See also  ജനങ്ങൾ ടിവികെയെ വിശ്വസിക്കുന്നു: വിജയ്

Also Read: പുത്തൻ രൂപത്തിൽ പഴയ പുലി തിരിച്ചെത്തി! ഡിസൈൻ കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകും; സിയറയുടെ വില കേട്ടാൽ ഞെട്ടും

സാങ്കേതിക മികവിലും ഗോവൻ ക്ലാസിക് പിന്നിലല്ല. എൽഇഡി ഹെഡ്ലാമ്പ്, ട്രിപ്പർ നാവിഗേഷൻ, അഡ്ജസ്റ്റ് ചെയ്യാവുന്ന ലിവറുകൾ എന്നിവ ഇതിലുണ്ട്. സാധാരണ ക്ലാസിക് 350-യേക്കാൾ താഴ്ന്ന സീറ്റ് ഹൈറ്റ് 750mm ആയതിനാൽ എല്ലാത്തരം റൈഡർമാർക്കും ഇത് കൈകാര്യം ചെയ്യാൻ എളുപ്പമാണ്. സ്‌റ്റൈലിനും പെർഫോമൻസിനും ഒരുപോലെ മുൻഗണന നൽകുന്ന യുവാക്കളെയാണ് ഈ പുത്തൻ ബോബർ മോഡലിലൂടെ റോയൽ എൻഫീൽഡ് ലക്ഷ്യമിടുന്നത്.

The post റോയൽ എൻഫീൽഡ് ഗോവൻ ക്ലാസിക് 350 വിപണിയിൽ; വില 2.20 ലക്ഷം രൂപ മുതൽ appeared first on Express Kerala.

Spread the love

New Report

Close