loader image
മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകറെ ആരോഗ്യപരിശോധനകൾക്കായി ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആഴ്ചയിൽ രണ്ട് തവണ ബോധക്ഷയം അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്ന് പരിശോധനയ്ക്കായി എത്തിയപ്പോഴാണ് ഡോക്ടർമാർ അദ്ദേഹത്തെ അഡ്മിറ്റ് ചെയ്യാൻ നിർദ്ദേശിച്ചത്.

ആശുപത്രിയിൽ എംആർഐ സ്‌കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾ പൂർത്തിയായി. കൂടുതൽ വിശദമായ പരിശോധനകൾ വരും ദിവസങ്ങളിൽ നടക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഉപരാഷ്ട്രപതിയായിരുന്ന കാലത്ത് കേരളം സന്ദർശിച്ചപ്പോഴും സമാനമായ രീതിയിൽ അദ്ദേഹത്തിന് ബോധക്ഷയം അനുഭവപ്പെട്ടിരുന്നു. 74 വയസ്സുകാരനായ ജഗദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞ ശേഷം പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. നിലവിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.

The post മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു appeared first on Express Kerala.

Spread the love
See also  ലാലേട്ടാ ഒരു ഓവർ എറിയാമോ എന്ന് ചോദിച്ചാൽ മതി! കളിസ്ഥലത്തെ മോഹൻലാൽ എന്ന വിസ്മയം; വിവേക് ഗോപൻ പറയുന്നു

New Report

Close