
ഇന്ത്യൻ ക്രിക്കറ്റിലെ ശ്രദ്ധേയനായ ലെഗ് സ്പിന്നർ കെ.സി. കരിയപ്പ തന്റെ 31-ാം വയസ്സിൽ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഐപിഎല്ലിലും ദേശീയ ടീമിലും അവസരങ്ങൾ കുറഞ്ഞ സാഹചര്യത്തിലാണ് താരം കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
തെരുവോര ക്രിക്കറ്റിൽ നിന്ന് വലിയ സ്റ്റേഡിയങ്ങളിലെ ഫ്‌ലഡ്ലൈറ്റ് വെളിച്ചത്തിലേക്ക് എത്തിയത് സ്വപ്നതുല്യമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. തന്റെ ക്രിക്കറ്റ് കരിയർ എല്ലാത്തരം വികാരങ്ങളിലൂടെയും കടന്നുപോയ ഒന്നായിരുന്നുവെന്നും കരിയപ്പ ഓർമ്മിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ തുണച്ച മിസോറം ക്രിക്കറ്റ് അസോസിയേഷനും വളർച്ചയിൽ പിന്തുണ നൽകിയ കർണാടക ക്രിക്കറ്റ് അസോസിയേഷനും അദ്ദേഹം നന്ദി അറിയിച്ചു.
Also Read: ഇന്ത്യൻ ടീമിൽ അപ്രതീക്ഷിത മാറ്റം! പരിക്കേറ്റ് വാഷിങ്ടൺ പുറത്ത്; ടീമിലേക്ക് വരുന്നത് ഐപിഎൽ താരം
2015ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് കെ.സി. കരിയപ്പ ഐപിഎൽ ലേലത്തിൽ ശ്രദ്ധാകേന്ദ്രമാകുന്നത്. കർണാടക പ്രീമിയർ ലീഗിലെ മിന്നും പ്രകടനത്തിന്റെ കരുത്തിൽ ലേലത്തിനെത്തിയ കരിയപ്പയെ, സീനിയർ തലത്തിൽ വലിയ പരിചയസമ്പത്തില്ലായിരുന്നിട്ടും 2.4 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ ആർസിബിക്കെതിരെ സാക്ഷാൽ എ ബി ഡിവില്ലിയേഴ്‌സിനെ പുറത്താക്കിയാണ് കരിയപ്പ തുടങ്ങിയത്. എന്നാൽ പിന്നീട് കൊൽക്കത്ത ടീമിൽ അവസരം കുറഞ്ഞ കരിയപ്പ 2017-2018ൽ 80 ലക്ഷം രൂപക്ക് കിംഗ്‌സ് ഇലവൻ പഞ്ചാബിനായും 2019ൽ വീണ്ടും ശിവം മാവിയുടെ പകരക്കാരനായി കൊൽക്കത്തക്കായും 2021-23 സീസണിൽ 30 ലക്ഷം രൂപക്ക് രാജസ്ഥാൻ റോയൽസിനായും കളിച്ചു.
The post ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് കെ.സി. കരിയപ്പ വിരമിച്ചു; 31-ാം വയസ്സിൽ അപ്രതീക്ഷിത വിരമിക്കൽ appeared first on Express Kerala.



