"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
വിജയദശമി ആഘോഷത്തിനിടെ എകെ-47 ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്ത് വനിതാ ഐപിഎസ് ഉദ്യോഗസ്ഥ; വിവാദം | Ankita Sharma AK47 Firing   •  ഇടുക്കിയിൽ കനത്ത മഴ; കല്ലാർ ഡാമിന്റെ നാല് ഷട്ടറുകൾ തുറക്കും, അടിമാലി–മൂന്നാർ പാതയിൽ ഗതാഗത നിരോധനം | Idukki Heavy Rain   •  “ഇളയമ്മ പെൺകുട്ടിയെ വിറ്റത് കമ്മീഷൻ വ്യവസ്ഥയിൽ, ഗൂഗിൾ പേ വഴിയുള്ള പണമിടപാടുകൾ തെളിവായി’: കോവളം കേസിലെ അന്തർസംസ്ഥാന മനുഷ്യക്കടത്ത് സംഘത്തെക്കുറിച്ചും അന്വേഷണം | Kovalam Spa Case   •  “വയറ്റിൽ ഭക്ഷണത്തിന്റെ ഒരംശം പോലുമില്ലായിരുന്നു”: കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരന്റെ മരണത്തിൽ വൻ ഞെട്ടൽ, മാതാപിതാക്കൾക്കെതിരെ കേസ് | Alappuzha Child Death   •  ഇന്ത്യയെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളെ ചെറുക്കണം; രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രി മോദി | Narendra Modi   •  

‘ആളില്ലാത്ത വീട്ടിൽ കള്ളൻ കയറിയതുപോലെ’; വഖഫ് ബോർഡ് പുനഃസംഘടനയ്‌ക്കെതിരെ കെ എസ് ഹംസ | K S Hamsa criticism of Waqf Board decision

October 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

K S Hamsa criticism of Waqf Board decision

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയെച്ചൊല്ലി വിവാദം ശക്തമാകുന്നു. പുനഃസംഘടനാ തീരുമാനത്തിനെതിരെ മുൻ വഖഫ് ബോർഡ് ചെയർമാനും സമസ്ത എ.പി. വിഭാഗം നേതാവുമായ കെ എസ് ഹംസ രംഗത്തെത്തി. ‘ആളില്ലാത്ത വീട്ടിൽ കള്ളൻ കയറിയതുപോലെയാണ്’ പുനഃസംഘടനയെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. സർക്കാർ എല്ലാ മര്യാദകളുടെയും പരിധി ലംഘിച്ചെന്നും അദ്ദേഹം ആരോപിച്ചു. പുനഃസംഘടനയിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായി സമസ്ത എ.പി. വിഭാഗം മുസ്‌ലിം ലീഗിനെതിരെയും രംഗത്തെത്തിയിട്ടുണ്ട്. സമുദായത്തിലെ വിവിധ വിഭാഗങ്ങളുടെ താൽപര്യങ്ങൾ നീതിപൂർവം പരിഗണിക്കാതെ ചിലരെ അവഗണിക്കുന്നത് അനീതിയാണെന്നാണ് സിറാജ് പത്രത്തിന്റെ മുഖപ്രസംഗത്തിലെ വിമർശനം. പുനഃസംഘടന വഞ്ചനാപരമാണെന്നും മുഖപ്രസംഗം ആരോപിക്കുന്നു. (K S Hamsa criticism of Waqf Board decision)

എന്നാൽ, മുസ്‌ലിം സംഘടനകൾക്കെല്ലാം വഖഫ് ബോർഡിൽ പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. നിലവിൽ പരിഗണന ലഭിക്കാത്തവരെ ഹജ്ജ് കമ്മിറ്റിയിലേക്ക് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി അവധിക്ക് പോകുന്ന ദിവസം സർക്കാർ തീരുമാനമെടുത്തതിലും വിവിധ കോണുകളിൽനിന്ന് അതൃപ്തി ഉയരുന്നുണ്ട്. പുനഃസംഘടനയ്‌ക്കെതിരെ പരസ്യപ്രതിഷേധത്തിലേക്ക് കടക്കാനാണ് സമസ്ത എ.പി. വിഭാഗത്തിന്റെ നീക്കം.

Summary: The reorganization of the Kerala State Waqf Board has triggered a dispute, with former chairman K. S. Hamsa criticizing the decision. The Samastha AP faction has alleged that certain groups were overlooked, while IUML state president Sadiq Ali Shihab Thangal said all Muslim organizations had been represented.

Get more updates from Pudukad News on Google