ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ വെടിവെയ്പ്പ് നടത്തിയവർ ഭീരുക്കളാണെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്: കുറ്റവാളികളെ ഉടൻ പിടികൂടുമെന്ന് ഉറപ്പുനൽകി

Current: മലയാളം

നാഗ്പൂര്‍: ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫിന്റെ കാറിന് നേരെ മുംബൈയിലുണ്ടായ വെടിവെയ്പ്പ് സംഭവത്തില്‍ പ്രതികരണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.
അക്രമികള്‍ വെറുമൊരു കൂട്ടം ഭീരുക്കളാണെന്നും ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും നാഗ്പൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ മുംബൈ പോലീസ് ശക്തമായ അന്വേഷണം നടത്തിവരികയാണെന്നും പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുറ്റവാളികളെ പിടികൂടുന്നത് വരെ മുംബൈ പോലീസ് വിശ്രമിക്കില്ലെന്നും ഭീരുക്കളെപ്പോലെ എവിടെയെങ്കിലും ഒളിച്ചിരുന്ന് ഭീഷണിപ്പെടുത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഫഡ്നാവിസ് പറഞ്ഞു.
സംഭവത്തിന് ശേഷം ടൈഗര്‍ ഷ്രോഫുമായി സംസാരിച്ച് ആവശ്യമായ സുരക്ഷാ ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും യാതൊരുവിധ ആശങ്കയും വേണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.






