തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

🌐 Select your Language:
Current: മലയാളം
Current: മലയാളം

തിരുവനന്തപുരം: തിരുവനന്തപുരം മരുതുംകുഴിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. മലയൻകീഴ് സ്വദേശി മിലിത് (25) ആണ് മരിച്ചത്. മിലിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ മിലിത്തിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയതായാണ് വിവരം.
മരുതുംകുഴി ജംങ്ഷനിലാണ് അപകടമുണ്ടായത്. ശാസ്തമംഗലം ഭാഗത്ത് നിന്ന് വൺവേയിലൂടെ പോകുമ്പോഴാണ് മിലിത് സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടൻ തന്നെ മിലിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല.
Get more updates from Pudukad News on Google






