"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
പി എം എഫ് പ്രബന്ധ രചന വിജയികൾക്കുള്ള പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു   •  ദിലീപ് ചിത്രം ഹെനോക്ക് ആരംഭിച്ചു; ഉല്ലാസ് കൃഷ്ണ സംവിധായകൻ , എം സ്റ്റാർ എൻ്റെർപ്രൈൻമെൻ്റ്സ് നിർമ്മാണം   •  പെരുമാട്ടി പഞ്ചായത്ത് ഔദ്യോഗിക ജീപ്പ് ദുരുപയോഗം ചെയ്തതായി പരാതി. മംഗളൂരു നഗരത്തിലൂടെ പായുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് സുമേഷ് അച്യുതൻ എം.എൽ.എ. സെക്രട്ടറിയുടെ അനുമതിയില്ലാതെ യാത്രയെന്ന് ആക്ഷേപം. കണ്ണൂരിലെത്തിയപ്പോൾ അടിയന്തര മെഡിക്കൽ ആവശ്യത്തിന് പോയതെന്ന് പ്രസിഡന്റിന്റെ വിശദീകരണം   •  വീടിനുള്ളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു.  കുഞ്ഞിന് ദേഹമാസകലം പൊള്ളൽ.  പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിമിന്നലില്‍ വീട്ടിലെ സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു   •  മലപ്പുറം വനമേഖലയില്‍ മഴ ശക്തം, താഴ്ന്ന പ്രദേശങ്ങളില്‍ ആശങ്ക, തുടര്‍ച്ചയായ രണ്ടാം ദിവസവും പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്നു   •  

പി എം എഫ് പ്രബന്ധ രചന വിജയികൾക്കുള്ള പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു

October 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

റിയാദ് : റിയാദിലെ സാമൂഹിക സാംസ്ക്കാരിക  ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യമായ പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രബന്ധ മത്സര വിജയികൾക്കുള്ള പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു.

അൽ മദീന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് നൗഷാദ് യാക്കൂബ് അധ്യക്ഷത വഹിച്ചു ചടങ്ങിൽ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് യോഗം ഉത്‌ഘാടനം ചെയ്തു.


“അവകാശ സമരം  : ജനാധിപത്യത്തിന്റെ ജീവ വായു ” എന്ന വിഷയത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ എ.യു സിദ്ദിഖ് കരിമ്പ,ബെൻസി മോഹൻ ജി,ബഷീർ ഫത്തഹുദ്ധീൻ എന്നിവർക്കുള്ള പുരസ്‌ക്കാരങ്ങൾ യഥാക്രമം സുധീർ കുമ്മിൾ.വി ജെ നസ്രുദീൻ,മിഷാൽ ചെർപ്പളശ്ശേരി എന്നിവർ കൈമാറി.


” ഭാവിയുടെ കരങ്ങൾ – പുതിയ ലോകം പണിയാൻ പുതിയ ചിന്തകൾ  ” എന്ന വിഷയത്തിൽ വിദ്യാര്ഥികളുടെ മത്സരത്തിൽ വിജയിച്ച സൈറ സജീർ(ഇന്റർനാഷണൽ  ഇന്ത്യൻ  സ്കൂൾ),ബെനിറ്റ ബെന്നി(ഇന്റർനാഷണൽ  ഇന്ത്യൻ  സ്കൂൾ),കൃപ മറിയം ബിജു (യാര ഇന്റർനാഷണൽ സ്‌കൂൾ)എന്നിവർക്കുള്ള പുരസ്കാരങ്ങൾ യഥാക്രമം നജീം കൊച്ചുകലുങ്ക്,ഡോ.അദ്ബുൽ നാസർ,ശിഹാബ് കൊട്ടുകാട് എന്നിവർ സമ്മാനിച്ചു.

മത്സരത്തിൽ പങ്കെടുത്ത സുബൈദ  കോമ്പിൽ,ബബിത ഷെറിൻ ഡിസൂസ,ഷിഹാബ് കായംകുളം,രാജീവ് സാഹിബ്,അനിത്ര ജോമി എ വി,സലിം പള്ളിയിൽ,മുഹമ്മദ് ഫൈസൽ വടകര,പീറ്റർ വർഗീസ്,സഹീദ് പുത്തൻപീടികയിൽ എന്നിവർക്കുള്ള സർട്ടിഫിക്കറ്റുകൾ 
,ശരീഖ് തൈക്കണ്ടി,സവാദ് അയത്തിൽ ,തൊമ്മിക്കുഞ്ഞു ശ്രാമ്പിക്കൽ,സിയാദ് വർക്കല,ഷാജി പി കെ,നാസർ പൂവ്വാർ,സലിം വാലില്ലാപ്പുഴ,നിസ്സാം കായംകുളം,അബ്ദുൽ റഷീദ് ചേരാവള്ളി  എന്നിവർ കൈമാറി.


പ്രബന്ധ മത്സര വിധികർത്താക്കളായ നജീം കൊച്ചുകലുങ്ക്,സുധീർ കുമ്മിൾ,വി ജെ നസ്രുദീൻ,അഡ്വ എൽ കെ അജിത് എന്നിവർക്കുള്ള പി എം ഉപഹാരങ്ങൾ യഥാക്രമം വേണു ഗോപാൽ,ഷിബു ഉസ്മാൻ ,ബിനു ഫൈസലിയ,സുഷമ ഷാൻ എന്നിവർ വേദിയിൽ കൈമാറി.
ജയൻ കൊടുങ്ങല്ലൂർ,റഹ്മാൻ മുനമ്പത്ത് എന്നിവർ ആശംസകൾ നേർന്നു.


മീഡിയ കൺവീനർ സഫീർ അലി ആമുഖം പറഞ്ഞ ചടങ്ങിന് ജനറൽ സെക്രട്ടറി ബിനോയ് മത്തായി സ്വാഗതവും പ്രോഗ്രാം കൺവീനർ തൊമ്മിക്കുഞ് ശ്രാമ്പിക്കൽ നന്ദിയും പറഞ്ഞു.
 
സുരേഷ് ശങ്കർ,ബിനു കെ തോമസ്, ജിബിൻ സമദ് കൊച്ചി,ശ്യാം വിളക്കുപാറ,മുഹമ്മദ് ഖാൻ,നാസർ മുക്കം,രാജീവ് സാഹിബ്,മുത്തലിബ് ,അൽത്താഫ് ,അലി എ കെ ടി എന്നിവർ നേതൃത്വം കൊടുത്തു.

Get more updates from Pudukad News on Google