ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥികൾ മത്സരിക്കുന്ന പല മേഖലകളിലും ഏർലി വോട്ടിംഗ് തുടങ്ങി

Current: മലയാളം

നവംബർ 3 ഇടക്കാല തിരഞ്ഞെടുപ്പിന്റെ ഏർലി വോട്ടിംഗ് തിങ്കളാഴ്ച്ച ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥികൾ മത്സരിക്കുന്ന പല മേഖലകളിലും ആരംഭിച്ചു. ടെക്സസിലും ഫ്ളോറിഡയുടെ പാം ബീച്ച് കൗണ്ടിയിലും ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥികളുണ്ട്.
ടെക്സസിലെ ഡിസ്ട്രിക്‌ട 47ൽ മത്സരിക്കുന്ന ഡെമോക്രാറ്റ് പൂജ സേഥി ജയിച്ചാൽ സംസ്ഥാന നിയമസഭയിലെ ആദ്യ ഹിന്ദു അംഗം കൂടിയാവും.
ഹൗസ് ഡിസ്ട്രിക്ട് 66ൽ ഡെമോക്രാറ്റ് സന്ദീപ് ശ്രീവാസ്തവ നേരിടുന്നത് റിപ്പബ്ലിക്കൻ മാറ്റ് ഷഹീനെയാണ് .ഹൗസ് എലെക്ഷൻ കമ്മിറ്റി ചെയറായ ഷഹീൻ 2024ൽ 61.1% നേടിയാണ് ജയിച്ചത്. മത്സരം കടുപ്പം തന്നെ.
2024ൽ ശ്രീവാസ്തവ കോൺഗ്രസിലേക്കുള്ള മത്സരത്തിൽ റിപ്പബ്ലിക്കൻ കെയ്ത്ത് സെൽഫിനോടു തോറ്റത് 62.5–37.5 എന്ന വ്യത്യാസത്തിലാണ്.
ഫ്ലോറിഡ 22ൽ ഡെമോക്രാറ്റ് പിയ ദണ്ഡിയാ കടുത്ത പോരാട്ടം നേരിടുന്നു. റിപ്പബ്ലിക്കൻ കെയ്‌സി അസ്കർ ആണ് എതിരാളി. ഒപ്പത്തിനൊപ്പം എന്നാണ് കുക്ക് പൊളിറ്റിക്കൽ റിപ്പോർട്ട്, സബാറ്റോ ക്രിസ്റ്റൽ ബോൾ എന്നിവ പറയുന്നത്. ഇൻസൈഡ് എലെക്ഷൻസ് വിലയിരുത്തുന്നത് റിപ്പബ്ലിക്കൻ സാധ്യതയാണ്. പോളിംഗ് ഫോർകാസ്റ് ദണ്ഡിയാക്കു 56% വിജയസാധ്യത കാണുമ്പോൾ കോൾ ദ മാപ് അസ്കറിന് 54% നൽകുന്നു.
അരിസോണ ഡിസ്ട്രിക്ട് ഒന്നിൽ ഡെമോക്രാറ്റ് അമിഷ് ഷായുടെ വിജയ സാധ്യതയാണ് ഒക്ടോബർ 15 വിലയിരുത്തലിൽ ഇൻസൈഡ് എലെക്ഷൻസ് കാണുന്നത്. കുക്ക് റിപ്പോർട്ടിൽ ഡെമോക്രാറ്റിനു തന്നെ വിജയസാധ്യത. സബാറ്റൊ പക്ഷെ ഒപ്പത്തിനൊപ്പം എന്നാണ് പറയുന്നത്.
ഒഹായോവിലും ഏർലി വോട്ടിംഗ് ആരംഭിച്ചു. ഡെമോക്രാറ്റ് ആമി ആക്ടനു റിപ്പബ്ലിക്കൻ വിവേക് രാമസ്വാമിക്കെതിരെ ഗവർണർ മത്സരത്തിൽ ലീഡ് നേടിയിട്ടുണ്ട്.
ന്യൂ യോർക്കിൽ ഒക്ടോബർ 24നാണു ഏർലി വോട്ടിംഗ് തുടങ്ങുക. ഇന്ത്യൻ അമേരിക്കൻ സരിത കോമാട്ടിറെഡ്ഡി അറ്റോണി ജനറൽ മത്സരത്തിൽ നിലവിലുള്ള എ ജി ലെറ്റീഷ്യ ജെയിംസിനെ നേരിടുന്നു. ജെയിംസിനു 50.7% ഉള്ളപ്പോൾ സരിത 44.7% വരെ പിടിച്ചു കയറിയിട്ടുണ്ട്.
ലോസ് ഏഞ്ചലസിൽ ഇന്ത്യൻ അമേരിക്കൻ നിത്യാ രാമൻ മേയർ സ്ഥാനത്തേക്കു കടുത്ത മത്സരം നേരിടുന്നു. ഒക്ടോബർ 24നാണു ഏർലി വോട്ടിംഗ് ആരംഭിക്കുക.






