"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
പി എം എഫ് പ്രബന്ധ രചന വിജയികൾക്കുള്ള പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു   •  ദിലീപ് ചിത്രം ഹെനോക്ക് ആരംഭിച്ചു; ഉല്ലാസ് കൃഷ്ണ സംവിധായകൻ , എം സ്റ്റാർ എൻ്റെർപ്രൈൻമെൻ്റ്സ് നിർമ്മാണം   •  പെരുമാട്ടി പഞ്ചായത്ത് ഔദ്യോഗിക ജീപ്പ് ദുരുപയോഗം ചെയ്തതായി പരാതി. മംഗളൂരു നഗരത്തിലൂടെ പായുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് സുമേഷ് അച്യുതൻ എം.എൽ.എ. സെക്രട്ടറിയുടെ അനുമതിയില്ലാതെ യാത്രയെന്ന് ആക്ഷേപം. കണ്ണൂരിലെത്തിയപ്പോൾ അടിയന്തര മെഡിക്കൽ ആവശ്യത്തിന് പോയതെന്ന് പ്രസിഡന്റിന്റെ വിശദീകരണം   •  വീടിനുള്ളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു.  കുഞ്ഞിന് ദേഹമാസകലം പൊള്ളൽ.  പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിമിന്നലില്‍ വീട്ടിലെ സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു   •  മലപ്പുറം വനമേഖലയില്‍ മഴ ശക്തം, താഴ്ന്ന പ്രദേശങ്ങളില്‍ ആശങ്ക, തുടര്‍ച്ചയായ രണ്ടാം ദിവസവും പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്നു   •  

മലപ്പുറം വനമേഖലയില്‍ മഴ ശക്തം, താഴ്ന്ന പ്രദേശങ്ങളില്‍ ആശങ്ക, തുടര്‍ച്ചയായ രണ്ടാം ദിവസവും പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്നു

October 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മലപ്പുറം: വനമേഖലയില്‍ മഴ ശക്തമായി തുടരുന്നതോടെ കരുവാരക്കുണ്ട്, കല്‍ക്കുണ്ട്, തരിശ് മേഖലകളില്‍ മലവെള്ളപ്പാച്ചില്‍ രൂക്ഷമായി. തുടര്‍ച്ചയായ രണ്ടാം ദിവസവും പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളിലും പുഴയോരങ്ങളിലും താമസിക്കുന്നവര്‍ ആശങ്കയിലാണ്. 


തരിശ്മാമ്പറ്റ പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകിയതോടെ ഇതുവഴിയുള്ള യാത്രയും പ്രദേശവാസികള്‍ക്ക് ആശങ്കയുണ്ടാക്കി. ഒലിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടോടെ ശക്തമായ ഒഴുക്കുണ്ടായിരുന്ന പുഴകളില്‍ തിങ്കളാഴ്ചയും വെള്ളത്തിന്‍റെ അളവ് വര്‍ധിച്ചു. 


പകല്‍ സമയത്താണ് തരിശ്മാമ്പറ്റ പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകിയത്. കല്‍ക്കുണ്ട് മേഖലകളിലും ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. സാധാരണ ജനവാസ മേഖലകളില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴ വനമേഖലയില്‍ പെയ്യുന്നതാണ് പുഴകളിലും തോടുകളിലും പെട്ടെന്ന് വെള്ളം ഉയരാന്‍ കാരണമാകുന്നത്.

മഴയുടെ തീവ്രത വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.


മലവെള്ളപ്പാച്ചില്‍ പെട്ടെന്ന് ശക്തമാകുന്നതിനാല്‍ പുഴകളിലേക്കും തോടുകളിലേക്കും ഇറങ്ങുന്നതും ഒഴുക്കുള്ള വെള്ളത്തിലൂടെ കടന്നുപോകുന്നതും അപകടസാധ്യത വര്‍ധിപ്പിക്കും. വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.


മഴ തുടരുന്നതിനാല്‍ വിനോദസഞ്ചാര കേന്ദ്രമായ കേരളാംകുണ്ട് ഉള്‍പ്പെടെയുള്ള സാഹസിക വിനോദസഞ്ചാര മേഖലകളിലും ജാഗ്രത വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഴ ശക്തമായ സമയങ്ങളില്‍ ഇത്തരം കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശകരുടെ വരവ് നിയന്ത്രിക്കേണ്ടതിന്‍റെ ആവശ്യകതയും ചൂണ്ടിക്കാട്ടപ്പെടുന്നു. മലവെള്ളപ്പാച്ചില്‍ ശക്തമായി തുടരുകയാണെങ്കില്‍ പ്രദേശവാസികള്‍ ബന്ധുവീടുകളിലേക്കോ സുരക്ഷിതമായ മറ്റു സ്ഥലങ്ങളിലേക്കോ മാറിത്താമസിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Get more updates from Pudukad News on Google