"> Skip to content
Sample Header Banner
October 21, 2026
⌕
Breaking

രാജ്യത്തെ ഭിന്നിപ്പിക്കാൻ ചിലർ ശ്രമിക്കുന്നു, ശത്രുക്കൾക്കെതിരെ ഒരുമിച്ച് പോരാടണമെന്ന് മോദി; ദസ്റ സന്ദേശത്തിനിടെ പ്രധാനമന്ത്രി രാജ്യത്തെ ഭിന്നിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും അതിനെതിരെ ഒരുമിച്ച് പോരാടണം. രാജ്യത്തിൻ്റെ ശത്രുക്കളെ പരാജയപ്പെടുത്തണം: ജനങ്ങളോട് ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

October 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി: രാജ്യത്തെ ഭിന്നിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും അതിനെതിരെ ഒരുമിച്ച് പോരാടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിൻ്റെ ശത്രുക്കളെ പരാജയപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു.


സിജെപി അടക്കം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്ത് ശക്തമായ പ്രതിഷേധമുണ്ടായതിനിടെ ആണ് പ്രധാനമന്ത്രിയുടെ പ്രതികരണം.


 ഡൽഹി ഐപി എക്സ്റ്റൻഷനിലെ ഡിഡിഎ ഉത്സവ് ഗ്രൗണ്ടിൽ നടന്ന വിജയദശമി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. ആഘോഷങ്ങളുടെ ഭാഗമായ രാവണരൂപം കത്തിക്കുന്ന ചടങ്ങിലും മോദി പങ്കുചേർന്നു.

“നമ്മുടെ ചിന്തകൾ ഒന്നായിരിക്കണം. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും രാജ്യതാൽപ്പര്യത്തിനായി ഒന്നിച്ചുനിൽക്കണം. രാജ്യത്തിന്റെ ശത്രുക്കൾക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടണം”- പ്രധാനമന്ത്രി പറഞ്ഞു.


ദസ്റ എന്നത് തിന്മയുടെ മേൽ നന്മ നേടിയ വിജയമാണെന്നും പൊതു നന്മയ്ക്കാണ് നമ്മുടെ പ്രഥമ പരിഗണനയെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീരാമന്റെ ആശയങ്ങളാണ് ഇന്നും രാജ്യത്തിന് വഴികാട്ടുന്നതെന്നും നീതി, സമത്വം, ജനക്ഷേമം എന്നിവയിലൂന്നിയ മികച്ച ഭരണത്തിന്റെ മാതൃകയാണ് രാമരാജ്യം എന്നും മോദി പറഞ്ഞു.


“ഇന്നും മികച്ച ഭരണത്തിന്റെ മാതൃകയായി കണക്കാക്കുന്നത് രാമരാജ്യത്തെയാണ്. ആരോടും വിവേചനമില്ലാത്ത, എല്ലാവർക്കും നീതിയും തുല്യ അവസരങ്ങളും ലഭിക്കുന്ന ഭരണമാണത്. അധികാരം എന്നത് ഭരിക്കാനുള്ളതല്ല, മറിച്ച് ജനങ്ങളെ സേവിക്കാനുള്ളതാണെന്നതാണ് ശ്രീരാമന്റെ ആദർശം. അതുകൊണ്ട് തന്നെ ജനങ്ങളെ ഈശ്വരനായി കണ്ട് നമ്മൾ മുന്നോട്ട് പോകണം. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും സേവനത്തിനായിരിക്കണം നമ്മൾ മുൻഗണന നൽകേണ്ടത്”- മോദി പറഞ്ഞു.

Get more updates from Pudukad News on Google