
അസാമാന്യ ബുദ്ധി വൈഭവം കൊണ്ട് മനുഷ്യകുലത്തെ അമ്പരപ്പിച്ച ജപ്പാനിലെ ജീനിയസ് ചിമ്പാൻസി ‘അയി’ വിട പറഞ്ഞു. 49ാം വയസിലാണ് അയി മരണത്തിനു കീഴടങ്ങിയത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നു വെള്ളിയാഴ്ചാണ് അയിയുടെ അന്ത്യം. ജാപ്പനീസ് ഭാഷയിൽ അയി എന്ന വാക്കിന് സ്നേഹം എന്നാണ് അർഥം.
ഇംഗ്ലീഷ് അക്ഷരമാലയും നൂറിലധികം ചൈനീസ് അക്ഷരങ്ങളും തിരിച്ചറിയാൻ ശേഷിയുണ്ടായിരുന്ന അപൂർവ്വ പ്രതിഭയായിരുന്നു അയി. അസാമാന്യമായ ഓർമ്മശക്തി പ്രകടിപ്പിച്ചിരുന്ന അയിയെ, പ്രൈമേറ്റുകളുടെ (മനുഷ്യരും കുരങ്ങുകളും ഉൾപ്പെടുന്ന വർഗ്ഗം) ബുദ്ധിശക്തിയെക്കുറിച്ചുള്ള പഠനങ്ങളുടെ ഭാഗമായി ശാസ്ത്രജ്ഞർ നിരീക്ഷിച്ചു വരികയായിരുന്നു. അക്ഷരങ്ങൾ തിരിച്ചറിയുന്നതിൽ മാത്രമല്ല, അക്കങ്ങളുടെ കാര്യത്തിലും അയി അസാമാന്യ മികവ് പുലർത്തിയിരുന്നു. പൂജ്യം മുതൽ ഒൻപത് വരെയുള്ള അറബി അക്കങ്ങളെയും അവയിലെ 11 വ്യത്യസ്ത നിറങ്ങളെയും തിരിച്ചറിയാനുള്ള അയിയുടെ കഴിവ് 2014-ൽ പ്രൈമേറ്റോളജിസ്റ്റുകൾ വെളിപ്പെടുത്തിയിരുന്നു.
The post ലോകത്തെ അമ്പരപ്പിച്ച ‘ജീനിയസ്’ ചിമ്പാൻസി; അയി വിടവാങ്ങി appeared first on Express Kerala.



