"> Skip to content
Sample Header Banner
October 21, 2026
⌕
Breaking
റാപ്പിഡോ ബൈക്കിനെ പിന്തുടർന്ന് ഓട്ടോ ഡ്രൈവർ; യാത്രക്കാരനെ പിടിച്ചുവലിക്കാൻ ശ്രമിച്ചതായി പരാതി | Bengaluru Rapido bike taxi incident   •  ‘ബാരിക്കേഡുകൾക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ട്, നിങ്ങൾ ജെൻസിയല്ല’: CJP നേതാക്കളെ വിമർശിച്ച് ഡൽഹി ഹൈക്കോടതി; ഹർജി പിൻവലിച്ച് സൗരവ് ദാസും അശുതോഷ് രങ്കയും | Delhi High Court   •  അമൃത്സറിലെ സുവർണക്ഷേത്രത്തിൽ പ്രാർഥനയ്ക്കിടെ പൊട്ടിക്കരഞ്ഞ് സാറ അലി ഖാൻ; ആശങ്കയിൽ ആരാധകർ | Sara Ali Khan Golden Temple Visit   •  ‘പ്രദർശനത്തിനും ഭക്ഷണത്തിനുമായി വെവ്വേറെ ആനക്കൊമ്പുകളുണ്ട്’: പ്രതാപ്ഗഡില്‍ ആയുധപൂജയ്ക്ക് 500ലേറെ ആയുധങ്ങൾ പ്രദർശിപ്പിച്ച് രാജാ ഭയ്യ | Raja Bhaiya   •  പാകിസ്ഥാനിൽ ഉദ്യോഗസ്ഥരുടെ വിദേശത്തേക്കുള്ള കുടിയേറ്റം; ആശങ്കയുയർത്തി പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് | Khawaja Asif Bureaucratic Exodus Allegations   •  

ടൈഗറിനെ ആക്രമിക്കാന്‍ ആയുധം എത്തിച്ച സംഘത്തില്‍ സ്ത്രീകളും; നിർണായക വിവരം പുറത്ത്, നാലുപേർ അറസ്റ്റില്‍

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മുംബൈ: ബോളിവുഡ് താരം ടൈഗര്‍ ഷറോഫിന് നേരെ നടന്ന വെടിവെപ്പ് കേസില്‍ നിര്‍ണായക വിവരങ്ങളുമായി മുംബൈ പൊലീസും ഡല്‍ഹി പൊലീസും.

 ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ യഥാര്‍ഥ ലക്ഷ്യം സല്‍മാന്‍ ഖാന്‍ ആയിരുന്നുവെന്നും, എന്നാല്‍ കനത്ത സുരക്ഷ കാരണം പദ്ധതി മാറ്റിയ സംഘം പിന്നീട് ടൈഗര്‍ ഷറോഫിനെ എളുപ്പമുള്ള ലക്ഷ്യമായി തെരഞ്ഞെടു ക്കുകയായിരുന്നുവെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇതിനിടയില്‍, കേസില്‍ പങ്കാളികളായ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേരെക്കൂടി ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ അറസ്റ്റ് ചെയ്തു.

സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വസതിക്ക് പുറത്തുള്ള കനത്ത സുരക്ഷ കാരണം ആക്രമണം നടത്താന്‍ സാധിക്കാതെ വന്നതോടെയാണ് ബിഷ്ണോയ് സംഘം ലക്ഷ്യം മാറ്റിയത്.

സല്‍മാന്‍ ഖാനുമായി അടുത്ത ബന്ധമുള്ളവരെയും സിനിമാ മേഖലയിലുള്ളവരെയും ലക്ഷ്യമിടാനായിരുന്നു സംഘത്തിന്റെ നീക്കം.

സല്‍മാന്‍ ഖാന്റെ വീടിന് മുന്നില്‍ നിരീക്ഷണം നടത്തിയെങ്കിലും സുരക്ഷാ വീഴ്ചകളില്ലാത്തതിനാല്‍ ആക്രമണം അസാധ്യമാണെന്ന് പ്രതികള്‍ തിരിച്ചറിഞ്ഞു.

ഇതിനിടയില്‍ ടൈഗര്‍ ഷറോഫിന് ഔദ്യോഗിക പൊലീസ് സുരക്ഷ ഇല്ലെന്നും, അദ്ദേഹം എല്ലാ ഞായറാഴ്ചയും ജുഹുവിലെ മൈതാനത്ത് ഫുട്‌ബോള്‍ കളിക്കാന്‍ എത്താറുണ്ടെന്നും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകളില്‍ നിന്ന് പ്രതികള്‍ മനസ്സിലാക്കുകയായിരുന്നു.

ഞായറാഴ്ച വൈകുന്നേരം ജുഹുവിലെ പുഷ്പ നര്‍സി ഗ്രൗണ്ടിന് പുറത്തുവെച്ചാണ് ടൈഗര്‍ ഷറോഫിന്റെ കാറിന് നേരെ പ്രതികള്‍ വെടിയുതിര്‍ത്തത്.

ഭാഗ്യവശാല്‍ ടൈഗറിന് നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ച പ്രതിയുടെ തോക്ക് ജാം ആയതിനാലും, തക്കസമയത്ത് കാര്‍ നീങ്ങിയതിനാലും താരം ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

 ആക്രമണത്തില്‍ നടന്റെ ഡ്രൈവര്‍ക്കും സമീപത്തുണ്ടായിരുന്ന ഒരു വ്‌ലോഗര്‍ക്കും പരിക്കേറ്റിരുന്നു.

Get more updates from Pudukad News on Google