‘പ്രദർശനത്തിനും ഭക്ഷണത്തിനുമായി വെവ്വേറെ ആനക്കൊമ്പുകളുണ്ട്’: പ്രതാപ്ഗഡില്‍ ആയുധപൂജയ്ക്ക് 500ലേറെ ആയുധങ്ങൾ പ്രദർശിപ്പിച്ച് രാജാ ഭയ്യ | Raja Bhaiya

Current: മലയാളം

ലഖ്നൗ : ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡിലുള്ള ബെന്തി കൊട്ടാരത്തില്‍ വിജയാദശമി ദിനത്തില്‍ ആയുധപൂജ നടത്തി എം.എല്‍.എയും ജനസത്താ ദൾ ലോക്താന്ത്രിക് നേതാവുമായ രഘുരാജ് പ്രതാപ് സിംഗ് എന്ന ‘രാജാ ഭയ്യ’. തന്റെ ദീര്‍ഘകാലമായുള്ള ആചാരത്തിന്റെ ഭാഗമായി 500-ലധികം ലൈസന്‍സുള്ള ആയുധങ്ങളാണ് അദ്ദേഹം പൂജയ്ക്കായി നിരത്തിയത്. വൈദിക മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണിവരെയായിരുന്നു ചടങ്ങുകള്‍.(Raja Bhaiya performs Shastra Puja with 500 weapons in Pratapgarh)
ധോത്തിയും കുര്‍ത്തയും കാവി തലപ്പാവും ധരിച്ചാണ് രാജാ ഭയ്യ ചടങ്ങില്‍ പങ്കെടുത്തത്. അദ്ദേഹത്തിന്റെ ഇരട്ടക്കുട്ടികളായ ശിവരാജ്, ബ്രിജ് രാജ് എന്നിവരും നൂറുകണക്കിന് അനുയായികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. പൂജയ്ക്കായി വെച്ച ആയുധങ്ങള്‍ക്കൊപ്പം അവയുടെ ലൈസന്‍സും തിരിച്ചറിയല്‍ രേഖകളും വെച്ചിട്ടുണ്ടെന്ന് സംഘാടകര്‍ വ്യക്തമാക്കി. ആനയ്ക്ക് കാണിക്കുന്ന കൊമ്പും തിന്നുന്ന കൊമ്പും വേറെയുണ്ടെന്ന പ്രശസ്തമായ പ്രയോഗത്തിലൂടെയുള്ള അദ്ദേഹത്തിന്റെ പരാമര്‍ശവും ചടങ്ങിനിടെ ശ്രദ്ധ നേടി.
മുംബൈയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രാജാ ഭയ്യയുടെ ഇരട്ടമക്കള്‍ 2025-ല്‍ ജനസത്താ ദള്‍ ലോക്താന്ത്രിക് പാര്‍ട്ടിയില്‍ ചേരുകയും പിതാവിനൊപ്പം സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും ചെയ്തിരുന്നു.
Story Summary
MLA Raghuraj Pratap Singh, popularly known as Raja Bhaiya, performed the traditional Shastra Puja by worshipping over 500 licensed weapons at his Benti Palace in Pratapgarh on Dussehra. Accompanied by his twin sons and hundreds of supporters, the event marked the second consecutive year of the public ritual following allegations made by his wife regarding his weapon collection in 2025, which his aides have strongly defended as fully legal.






