loader image
ഇനി കേരളത്തിനും സ്വന്തം ബാക്ടീരിയ; മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം 23-ന്

ഇനി കേരളത്തിനും സ്വന്തം ബാക്ടീരിയ; മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം 23-ന്

കേരളത്തിന്റെ പ്രകൃതിവിഭവങ്ങൾക്കും ജൈവവൈവിധ്യത്തിനും മറ്റൊരു പൊൻതൂവൽ കൂടി. ആനയും മലമുഴക്കി വേഴാമ്പലും കണിമൊന്നയുമൊക്കെ കേരളത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളായിട്ടുള്ളതുപോലെ, ഇനി കേരളത്തിന് സ്വന്തമായി ഒരു ‘സംസ്ഥാന ബാക്ടീരിയ’ കൂടി വരുന്നു. സൂക്ഷ്മാണുക്കളുടെ ലോകത്തെ നന്മകളെ ജനങ്ങളിലേക്ക് എത്തിക്കാനാണ് സർക്കാർ ഈ വേറിട്ട നീക്കം നടത്തുന്നത്. മനുഷ്യജീവിതത്തിലും കൃഷിയിലും വ്യവസായത്തിലും സൂക്ഷ്മാണുക്കൾ വഹിക്കുന്ന നിർണ്ണായക പങ്കിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുകയാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം ഡയറക്ടർ ഡോ. സാബു തോമസ് മുന്നോട്ടുവെച്ച ഈ ആശയം സർക്കാർ ഗൗരവത്തോടെ പരിഗണിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് രീതി

ഏറ്റവും അനുയോജ്യമായ ബാക്ടീരിയയെ കണ്ടെത്താൻ സംസ്ഥാന ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നേതൃത്വത്തിൽ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ശാസ്ത്രജ്ഞരും ജൈവവൈവിധ്യ ബോർഡ് പ്രതിനിധികളും അടങ്ങുന്നതാണ് ഈ സമിതി.

Also Read: സംവിധായകനും എഴുത്തുകാരനുമായ ടോണി ചിറ്റേട്ടുകളത്തിന് മുതുകുളം അവാർഡ്

മാനദണ്ഡങ്ങൾ

രോഗകാരി അല്ലാത്തവയാകണം.

കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതാകണം.

കൃഷി, മരുന്ന്, വ്യവസായം തുടങ്ങിയ മേഖലകളിൽ ഉപകാരപ്രദമാകണം.

See also  ഇരുട്ടില്ലാത്ത കേരളം; ലോഡ്ഷെഡിങ് മുക്തമായ പത്ത് വർഷം, കെ.എസ്.ഇ.ബിക്ക് 1238 കോടി

സാമ്പത്തിക മൂല്യമുള്ളതാകണം.

നിലവിൽ ‘ലാക്ടോബാസില്ലസ് ഡെൽബ്രൂക്കീ സബ്സ്പ് ബൾഗാരിക്കസ്’ ആണ് ഇന്ത്യയുടെ ദേശീയ ബാക്ടീരിയയായി അറിയപ്പെടുന്നത്. സമാനമായ രീതിയിൽ കേരളത്തിന്റെ കാലാവസ്ഥയ്ക്കും സാഹചര്യങ്ങൾക്കും ഇണങ്ങുന്ന ഒരു ബാക്ടീരിയയെയാകും സംസ്ഥാന പദവിക്കായി തിരഞ്ഞെടുക്കുക. ഈ മാസം 23-ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ സ്വന്തം ബാക്ടീരിയയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

The post ഇനി കേരളത്തിനും സ്വന്തം ബാക്ടീരിയ; മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം 23-ന് appeared first on Express Kerala.

Spread the love

New Report

Close