44 ലക്ഷത്തിൻ്റെ സ്വർണ്ണാഭരണ തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ

സ്വർണ്ണാഭരണങ്ങൾ തങ്കാഭരണങ്ങളാക്കി മാറ്റാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒല്ലൂർ സ്വദേശിയുടെ കയ്യിൽ നിന്നും 300 ഗ്രാം സ്വർണ്ണാഭരണങ്ങൾ വാങ്ങി തിരിച്ചുനൽകാതെ 44 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. വേലൂർ മണിമലർക്കാവ് സ്വദേശി അറക്ക്യാൽ വീട്ടിൽ 43 വയസുള്ള ജോജിയെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞയാഴ്ചയാണ്
കേസിനാസ്പദമായ സംഭവം. പ്രതി ഒല്ലൂർ സ്വദേശിയുടെ കയ്യിൽ നിന്നും 300 ഗ്രാം സ്വർണ്ണാഭരണങ്ങൾ വാങ്ങി തമിഴ്നാട്ടിലെ ജ്വല്ലറിയിൽ നിന്നും തങ്കാഭരണങ്ങളാക്കി മാറ്റാമെന്നുപറഞ്ഞ് വിശ്വസിപ്പിക്കുകയും പിന്നീട് പ്രതി തനിയെ തമിഴ്നാട്ടിലെ ജ്വല്ലറിയിലെത്തി ഒല്ലൂർ സ്വദേശിയുടെ നിർദ്ദേശപ്രകാരമാണ് വന്നതെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തങ്കാഭരണങ്ങൾ വാങ്ങുകയും അത് തിരിച്ചുകൊടുക്കാതെ 44 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തുകയായിരുന്നു.
തൃശ്ശൂർ എസിപി ടി.ആർ. രാജേഷിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർ സനേഷ്, സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ, അബീഷ് ആന്റണി, ജോസ് പോൾ, ബേബി എന്നിവരാണ് ഉണ്ടായിരുന്നത് .






