loader image
ഭാര്യയെ കൊലപ്പെടുത്തി ബിപിയെന്ന് വരുത്തിത്തീർക്കാൻ ശ്രമം; ഒടുവിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുടുങ്ങി ഭർത്താവ്

ഭാര്യയെ കൊലപ്പെടുത്തി ബിപിയെന്ന് വരുത്തിത്തീർക്കാൻ ശ്രമം; ഒടുവിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുടുങ്ങി ഭർത്താവ്

ഇൻഡോർ: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനെത്തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഭർത്താവ്. മധ്യപ്രദേശിലെ ഇൻഡോറിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് (ജനുവരി 9) നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ മെക്കാനിക്കായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

നാൽപ്പതുകാരിയായ ഭാര്യ വീട്ടിൽ വീണതാണെന്നും തുടർന്ന് രക്തസമ്മർദ്ദം ഉയർന്ന് മരിച്ചതാണെന്നുമാണ് പ്രതി ആശുപത്രി അധികൃതരെ വിശ്വസിപ്പിച്ചത്. പ്രതി തന്നെയാണ് മൃതദേഹം മഹാരാജ യശ്വന്ത്‌റാവു സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഡോക്ടർമാർ നടത്തിയ പരിശോധനയിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. പോലീസ് ചോദ്യം ചെയ്തതോടെ പ്രതി പൊട്ടിക്കരയുകയും സത്യം തുറന്നു പറയുകയുമായിരുന്നു.

Also Read: ഫ്‌ളാറ്റിലെ തീപിടിത്തം കൊലപാതകം; പ്രണയാഭ്യർത്ഥന നിരസിച്ചതിന് 34-കാരിയെ 18-കാരൻ കൊലപ്പെടുത്തി

കഴിഞ്ഞ എട്ടു വർഷമായി ഭാര്യ ശാരീരിക ബന്ധത്തിന് വിസമ്മതിച്ചിരുന്നുവെന്നും ഇതാണ് പ്രകോപനത്തിന് കാരണമെന്നുമാണ് പ്രതി മൊഴി നൽകിയത്. ഞായറാഴ്ചയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് കമ്മീഷണർ ശ്രീകൃഷ്ണ ലാൽചന്ദാനി അറിയിച്ചു.

See also  അജിത് പവാറിന്റെ വിയോഗം: തിരിച്ചറിഞ്ഞത് കൈയിലെ വാച്ച് നോക്കി; ബാരാമതിയിൽ വിമാനം കത്തിയമർന്നത് മിനിറ്റുകൾക്കുള്ളിൽ

The post ഭാര്യയെ കൊലപ്പെടുത്തി ബിപിയെന്ന് വരുത്തിത്തീർക്കാൻ ശ്രമം; ഒടുവിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുടുങ്ങി ഭർത്താവ് appeared first on Express Kerala.

Spread the love

New Report

Close