"> Skip to content
Sample Header Banner
October 22, 2026
⌕
Breaking

തിരുവുള്ളക്കാവിൽ ആയിര കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരം കുറിച്ചു.

October 21, 2026
Share this post to
🌐 Select your Language: Current: മലയാളം

ചേർപ്പ്: തിരുവുള്ളക്കാവ് ധർമ്മശാസ്താ ക്ഷേത്രത്തിൽ ആയിരത്തിലധികം കുരുന്നുകൾ വിജയദശമി ദിനത്തിൻ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. ക്ഷേത്ര സരസ്വതി മണ്ഡപത്തിൽ ചൊവ്വാഴ്ച പുലർച്ചെ മുതൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങിന് തിരുവുള്ളക്കാവ് ടി.വി.ശ്രീധരൻ വാരിയരുടെ നേതൃത്വതിൽ അറുപതോളം പേർ ആചാര്യൻമാരായി. സ്വർണ്ണ മോതിരംകൊണ്ട് നാവിൽ ആദ്യാക്ഷരം കുറിച്ചതിന് ശേഷം ഓട്ടുരുളിയിലെ ഉണക്കല്ലരിയിൽ അക്ഷരമാലയും എഴുതിച്ചു. ഉരുളിയിലെ ഉണക്കല്ലരി കുട്ടികൾക്ക് പ്രസാദമായി നൽകി. വൈകീട്ടും ഒരു മണിക്കൂർ എഴുത്തിനിരുത്തൽ തുടർന്നു. ക്ഷേത്രത്തിൽ ഭക്തജനങ്ങളുട വലിയ തിരക്കും അനുഭവപ്പെട്ടു.

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

Get more updates from Pudukad News on Google