ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി അനുപമയെ മാറ്റി

🌐 Select your Language:
Current: മലയാളം
Current: മലയാളം

തിരുവനന്തപുരം: ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി അനുപമയെ മാറ്റി. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ആയിട്ടാണ് മാറ്റം.
ഏവിയേഷൻ മെട്രോ, റെയിൽവേ എന്നിവയുടെ ചുമതല തുടരും.
ടി.വി അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് എംവിഡി ഉദ്യോഗസ്ഥ സംഘടന മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ഡി ബാലമുരളിക്ക് ഗതാഗത സെക്രട്ടറിയുടെ അധിക ചുമതലയും നല്കി.
ഭക്ഷ്യ സിവിൽ സപ്ലൈസ് സ്പെഷ്യൽ സെക്രട്ടറി സ്ഥാനവും ബാലമുരളിക്കാണ്. ഷർമിള മേരി ജോസഫിനെ സിവിൽ സപ്ലൈസിൻ്റെ അധിക ചുമതലയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Get more updates from Pudukad News on Google






