"> Skip to content
Sample Header Banner
October 25, 2026
⌕
Breaking
പിഎസ്സി അംഗങ്ങളെ നീക്കാനുള്ള ഗവർണറുടെ ശുപാർശ ഭരണഘടനാ വിരുദ്ധമെന്ന് പി രാജീവ്; സർക്കാരിൽ ഭിന്നത | P Rajeeve on Kerala PSC controversy   •  മുസ്ലിം ലീഗിനെതിരായ ബിജെപി വിമർശനങ്ങൾക്ക് രാഷ്ട്രീയ മറുപടി; മുഖ്യമന്ത്രി വിഡി സതീശനെ അഭിനന്ദിച്ച് കെപി നൗഷാദ് അലി | KP Noushad Ali Facebook post   •  കുവൈത്തിൽ പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പ്രവാസിയുടെ പഴ്‌സ് തട്ടിയെടുത്തു; നഷ്ടമായത് 210 ദിനാറും രേഖകളും | Indian expatriate robbed in Kuwait   •  സൗദിക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണശ്രമം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്തതായി സഖ്യസേന | Saudi Arabia Houthi missile attack   •  ചേരാനല്ലൂർ വാഹനാപകടം: 17-കാരനെ ജാമ്യത്തിൽ വിട്ടതിൽ ആഭ്യന്തരമന്ത്രിക്ക് അതൃപ്തി; കർശന നടപടിക്ക് നിർദേശം | Cheranalloor fatal road accident   •  

തുലാവർഷം കനക്കുന്നു: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത വേണം | Kerala Weather

October 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kerala Weather

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് വ്യാപകമായി ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.(Kerala Weather Heavy Rain Alert IMD Issues Orange And Yellow Alerts For Next 5 Days)

ഓറഞ്ച് അലർട്ട്

22/10/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ

23/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

24/10/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

25/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

മഞ്ഞ അലർട്ട് 

22/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസർഗോഡ്

23/10/2026: ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം

24/10/2026: തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർഗോഡ്

25/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

26/10/2026: കേരളത്തിലെ 14 ജില്ലകളിലും 

മലയോര മേഖലകളിലും ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശപ്രകാരം സുരക്ഷിതമായ ക്യാമ്പുകളിലേക്കോ ബന്ധുക്കളുടെ വീടുകളിലേക്കോ മാറി താമസിക്കേണ്ടതാണ്. ശക്തമായ മഴയുള്ളതിനാൽ ജലാശയങ്ങളിലും നദികളിലും കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങാൻ പാടില്ല. പാലങ്ങളിലും മറ്റും കയറി നിന്ന് സെൽഫിയെടുക്കുന്നതും കാഴ്ച കാണുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു. അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. മലയോര മേഖലകളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ ഉള്ളവരും അപകടാവസ്ഥയിലുള്ള മരങ്ങൾ/പോസ്റ്റുകൾ എന്നിവയ്ക്ക് സമീപം ഉള്ളവരും ജാഗ്രത പാലിക്കുക.

Story Summary

The India Meteorological Department (IMD) has issued Orange and Yellow alerts for heavy to very heavy rainfall across various districts of Kerala for the next five days, driven by thunderstorms. Authorities have urged residents in landslide and flood-prone areas to relocate to safer locations, avoid unnecessary travel, and refrain from visiting water bodies or hilly regions.

Get more updates from Pudukad News on Google