"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

കാറിന്റെ റൂഫിൽ കൈകൾ കെട്ടിയിട്ട് 1.5 കിലോമീറ്റർ വലിച്ചിഴച്ചു; യുപിയിൽ 37കാരന് ദാരുണാന്ത്യം | Kanpur man dragged on car roof

October 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kanpur man dragged on car roof

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഉത്തർപ്രദേശിലെ കാൺപൂരിൽ കാറിന്റെ റൂഫിൽ കൈകൾ കെട്ടിയിട്ട് ഒന്നര കിലോമീറ്ററോളം വലിച്ചിഴച്ച ശേഷം റോഡിലേക്ക് തള്ളിയിട്ട യുവാവ് മരിച്ചു. ഒക്ടോബർ 20ന് ദസറ ആഘോഷത്തിനിടെയായിരുന്നു സംഭവം. പഴയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം (Kanpur man dragged on car roof). കാൺപൂരിലെ അര്ര സ്വദേശിയായ ബിരു സിങ് (37) ആണ് മരിച്ചത്. ഭക്ഷ്യോൽപ്പന്ന കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന ബിരുവിന് രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്. ദസറ മേള കഴിഞ്ഞ് രാത്രി 10.30ഓടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇയാളെ ഒരു സംഘം തടഞ്ഞുനിർത്തി ആക്രമിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.

രാജ്‌വീറും മെവാലാലും ഉൾപ്പെടെ അഞ്ചുപേരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കുടുംബം പറയുന്നത്. അക്രമികളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ബിരുവിനെ കാർ ഇടിച്ചുവീഴ്ത്തിയ ശേഷം റൂഫിൽ കിടത്തി കൈകൾ കാറിന്റെ ഇരുവശങ്ങളിലെയും ജനലുകൾക്കിടയിൽ കെട്ടിയിട്ടെന്നാണ് ആരോപണം. തുടർന്ന് ഒന്നര കിലോമീറ്ററോളം വാഹനത്തിൽ കൊണ്ടുപോയ ശേഷം റോഡിലേക്ക് തള്ളിയിടുകയും കാർ കയറ്റിയിറക്കുകയും ചെയ്തതായാണ് കുടുംബം ആരോപിക്കുന്നത്. സംഭവസ്ഥലത്തുകൂടി കടന്നുപോയ ദേവേന്ദ്ര സിങ് ചൗഹാൻ ബിരുവിനെ തിരിച്ചറിഞ്ഞ് കുടുംബത്തെ വിവരമറിയിച്ചു. ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ നില ഗുരുതരമായതിനെ തുടർന്ന് ഹാലറ്റ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

സംഭവം അപകടമാണെന്ന വാദം തള്ളിയ ബിരുവിന്റെ ഭാര്യ റീന സിങ്, സുഹൃത്തുക്കളാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ചലിക്കുന്ന കാറിന്റെ റൂഫിൽ ഒരാളെ കിടത്തി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബിരുവിന്റെ ജ്യേഷ്ഠൻ കുൽദീപ് സിങ് ഭദൗരിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കാൺപൂർ നൗബസ്ത അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പൊലീസ് അഭിഷേക് കുമാർ രാഹുൽ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Summary: A 37-year-old man, Biru Singh, died after allegedly being tied to the roof of a moving car and dragged for around 1.5 km in Kanpur, Uttar Pradesh. His family suspects murder linked to an old dispute and has demanded a review of CCTV footage. Police are investigating the complaint and the available footage.

Get more updates from Pudukad News on Google