"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

13 ലക്ഷം ഫോളോവേഴ്സുള്ള ഫിനാൻസ് ഇൻഫ്ലുവൻസർ ഹരീഷിന്റെ മരണത്തിൽ മറ്റൊരു യൂട്യൂബർ പിടിയിൽ. അറസ്റ്റ് മൂന്നു കോടി ചോദിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ. കേസെടുത്തത് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. തുടർച്ചയായ സൈബർ ആക്രമണങ്ങൾ ഹരീഷിനെ മാനസിക സമ്മർദ്ദത്തിലാക്കിയെന്ന് കുടുംബം

October 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ചെന്നൈ: പ്രമുഖ ഫിനാൻസ് ഇൻഫ്ലുവൻസർ വി. ഹരീഷിന്റെ (27) മരണവുമായി ബന്ധപ്പെട്ട് യൂട്യൂബർ ജേസൺ സാമുവലിനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. 

പുതുച്ചേരിയിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

‘ഫിനാൻസ് വിത്ത് ഹരീഷ്’ എന്ന സോഷ്യൽ മീഡിയ പേജിലൂടെ സാമ്പത്തിക കാര്യങ്ങളിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്ന ഹരീഷിന് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമായി 13 ലക്ഷത്തിലധികം ഫോളോവേഴ്സാണുള്ളത്. 

ഒക്ടോബർ 20-ന് ചെന്നൈ മുട്ടുകാടുള്ള വാടക വില്ലയിലാണ് ഹരീഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഹരീഷിന്റെ പിതാവ് വിനായകം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്.

മരണത്തിന് തൊട്ടുമുൻപ് പുറത്തുവിട്ട വീഡിയോയിൽ ജേസൺ സാമുവലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഹരീഷ് ഉന്നയിച്ചിരുന്നത്. തനിക്കെതിരെ അപകീർത്തികരമായ വീഡിയോകൾ നിരന്തരം പ്രചരിപ്പിച്ചുവെന്നും മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് ജേസൺ ഭീഷണിപ്പെടുത്തിയെന്നും ഹരീഷ് ആരോപിച്ചിരുന്നു. 

ഇതിന് പിന്നാലെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നഷ്ടപ്പെട്ടതും തുടർച്ചയായ സൈബർ ആക്രമണങ്ങളും മകനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബവും ആരോപിക്കുന്നു.

എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ജേസൺ സാമുവലിന്റെ വാദം. സെബി (SEBI) രജിസ്ട്രേഷൻ ഇല്ലാതെയാണ് ഹരീഷ് സാമ്പത്തിക ഉപദേശങ്ങൾ നൽകിയിരുന്നതെന്നും ആ നിയമലംഘനം ചൂണ്ടിക്കാട്ടുക മാത്രമാണ് താൻ ചെയ്തതെന്നുമാണ് ജേസൺ നൽകുന്ന വിശദീകരണം.

സംഭവത്തിൽ പോലീസ് കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Get more updates from Pudukad News on Google