loader image
‘കേരള’യല്ല, ഇനി ‘കേരളം’; പേര് മാറ്റത്തിന് പിന്തുണയുമായി ബിജെപി, പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ

‘കേരള’യല്ല, ഇനി ‘കേരളം’; പേര് മാറ്റത്തിന് പിന്തുണയുമായി ബിജെപി, പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ

സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതിന് പകരം ‘കേരളം’ എന്നാക്കി മാറ്റണമെന്ന ആവശ്യത്തിന് ബിജെപിയുടെ പിന്തുണ. നിയമസഭ പാസാക്കിയ പ്രമേയത്തെ പിന്തുണച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. കൂടാതെ, പേര് മാറ്റുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മറ്റ് ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് ഒരേപോലെയാക്കണമെന്നാണ് ബിജെപിയുടെ നിലപാട്.

നൂറ്റാണ്ടുകളായി സാഹിത്യത്തിലും ചരിത്രത്തിലും കേരളം എന്ന പേരുണ്ടായിട്ടും, ബ്രിട്ടീഷ് ഭരണത്തിന്റെ സ്വാധീനത്താലാണ് ഇത് ‘കേരള’ എന്നായി മാറിയത്. മലയാളത്തിൽ നമ്മൾ കേരളം എന്ന് പ്രയോഗിക്കുമ്പോഴും സർക്കാർ രേഖകളിൽ ഇപ്പോഴും ‘ഗവൺമെന്റ് ഓഫ് കേരള’ എന്നാണ് നിലവിലുള്ളത്. ഐക്യ കേരളം രൂപീകൃതമായി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും രേഖകളിൽ ഈ മാറ്റം കൊണ്ടുവരാൻ സാധിക്കാത്ത സാഹചര്യത്തിലാണ് 2024 ജൂണിൽ നിയമസഭ പ്രമേയം പാസാക്കിയത്. ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ തനിമയും ഭാഷാപരമായ പ്രത്യേകതയും ഔദ്യോഗികമായി സംരക്ഷിക്കപ്പെടുമെന്നാണ് വിലയിരുത്തുന്നത്.

See also  ഇന്ത്യ പോസ്റ്റ് ജിഡിഎസ് റിക്രൂട്ട്‌മെന്റ് 2026! തസ്തികകളിലേക്ക് ഇപ്പോ​ൾ അപേക്ഷിക്കാം

The post ‘കേരള’യല്ല, ഇനി ‘കേരളം’; പേര് മാറ്റത്തിന് പിന്തുണയുമായി ബിജെപി, പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ appeared first on Express Kerala.

Spread the love

New Report

Close