നാട്ടിക ദേശീയപാതയിലെ ടോൾ: എൽഡിഎഫ് ഒപ്പ് ശേഖരണം ആരംഭിച്ചു.

വാടാനപ്പള്ളി : ദേശീയപാത 66 ലെ നിർമ്മാണങ്ങൾ പൂർത്തീകരിക്കാതെയുള്ള നാട്ടികയിലെ ടോൾ പിരിവ് അവസാനിപ്പിക്കുക തദ്ദേശ വാസികൾക്ക് ടോൾ സൗജന്യമാക്കുക അടിപ്പാതകൾ, വഴിവിളക്കുകൾ, സർവ്വീസ് റോഡുകൾ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകുന്നതിനായി ഒപ്പ് ശേഖരണം ആരംഭിച്ചു. വാടാനപ്പള്ളിയിൽ നടന്ന ചടങ്ങിൽ കവി ഏങ്ങണ്ടിയൂർ ചന്ദ്രശേരൻ നിവേദനത്തിൽ ഒപ്പ് വച്ച് ഉദ്ഘാടനം ചെയ്തു. ഗീത ഗോപി എംഎൽഎ അധ്യക്ഷയായി. മുതിർന്ന നേതാവ് പി.എം. അഹമ്മദ്, സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം കെ.പി. സന്ദീപ്, സിപിഎം നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു, സിപിഐ മണ്ഡലം സെക്രട്ടറി കെ.എം. കിഷോർ കുമാർ,കെ.എ. വിശ്വംഭരൻ, അഡ്വ. വി.കെ. ജ്യോതിപ്രകാശ്, കെ.ആർ. സീത, ടി.എസ്. മധുസൂദനൻ, കെ.സി. പ്രസാദ്, സുരേഷ് മംത്തിൽ, വി.ആർ. മനോജ്, വി..എ ഷാജുദ്ധീൻ എന്നിവർ സംസാരിച്ചു. വരും ദിവസങ്ങളിൽ 20 കിലോമീറ്റർ ചുറ്റളവിലുള്ള ഭവനങ്ങളിൽ സന്ദർശനം നടത്തി മുഖ്യമന്ത്രിക്ക് നിവേദനം നൽകുന്നതിന് ഒപ്പ് ശേഖരണം നടത്തും. ഇതോടൊപ്പം കേന്ദ്ര മന്ത്രിക്ക് പോസ്റ്റ് കാർഡ് വഴിയും മെയിൽ ആയും നിവേദനം നൽകും. 26 നാണ് കലക്ട്രേറ്റ് മാർച്ച്.






